30/09/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (1) നമ്പര്‍ തീരുമാനം
ബഹുമാനപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള ഓംബുഡ്സ്മാന്‍ മുമ്പാകെ OP 537/2017 പ്രകാരം ശ്രീ സി സുരേന്ദ്രന്‍, നിശാന്ത് ഭവന്‍, അപ്പുപാറ, കീഴ്പാലൂര്‍, വിനോബാനികേതന്‍ പി ഒ, ശ്രീ സതീഷ് കുമാര്‍, റോഡരികത്ത് വീട്, അപ്പുപാറ എന്ന വ്യക്തിക്കെതിരെ പൊതുവഴിയില്‍ മലിനജലം ഒഴുക്കിവിടുന്നു എന്ന് സൂചിപ്പിച്ച് നല്‍കിയ പരാതിയിന്മേല്‍ ബഹുമാനപ്പെട്ട ഓംബുഡ്സ്മാന്‍ 02/08/2018 ല്‍ പുറപ്പെടുവിച്ച ഉത്തരവ് കമ്മറ്റി വിശദമായി പരിശോധിച്ചു. ടി ഉത്തരവിലെ നിര്‍ദ്ദേശാനുസരണം ആര്യനാട് പഞ്ചായത്തിലെ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനീയര്‍, പരാതിക്കാധാരമായ സ്ഥലം പരിശോധിച്ചു. ശ്രീ സതീഷ്‌കുമാറിന്റെ സ്ഥലവും വീടും പറണ്ടോട് മീനാങ്കല്‍ റോഡില്‍ നിന്നും 3 മീറ്റര്‍ താഴ്ചയിലാണ് സ്ഥിതി ചെയ്യുന്നത് എന്നും ടിയാളുടെ വസ്തുവിന്റെ അതിര്‍ത്തിയില്‍ കൂടി ഒരു മീറ്റര്‍ വീതിയിലുള്ള ഇടവഴി സതീഷ്‌കുമാറിന്റെ വീടിന്റെ പുറകുവശത്തേക്കാള്‍ 1.20 മീറ്റര്‍ താഴ്ചയിലാണ് സ്ഥിതി ചെയ്യുന്നത് എന്നും ടിയാന്റെ കിണര്‍ വഴിയോടു ചേര്‍ന്ന് സ്ഥിതി ചെയ്യുന്നുണ്ടെങ്കിലും കിണറിനോട് ചേര്‍ന്ന്‍ സ്ഥാപിച്ചിരുന്ന വാട്ടര്‍ ടാങ്ക്, മറ്റൊരു സ്ഥലത്തായി മാറ്റി സ്ഥാപിച്ചതായി കാണുന്നു എന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. കൂടാതെ കിണറിനു സമീപം മതിലിലുള്ള ഹോള്‍ വഴി ടിയാന്റെ പറമ്പില്‍ പതിക്കുന്ന മഴവെള്ളം അല്ലാതെ മറ്റൊരു ജലവും ഒഴുകുന്നതായി കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നും, കൂടാതെ പറണ്ടോട് മീനാങ്കല്‍ മെയിന്‍ റോഡിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ ഒരു ഭാഗവും സതീഷ് കുമാറിന്റെ പുറകുവശത്തെ വസ്തുവില്‍ പതിക്കുന്ന മഴവെള്ളവും ഈ ഇടവഴിയിലൂടെയാണ് ഒഴുകുന്നത് എന്നും ഈ വഴിക്ക് ഒരുമീറ്റര്‍ മാത്രമേ വീതിയുള്ളൂ എന്ന സാഹചര്യത്തില്‍ ഓടനിര്‍മ്മാണം സാധിക്കുകയില്ല എന്നും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ബഹുമാനപ്പെട്ട ഓംബുഡ്സ്മാന്റെ നിര്‍ദ്ദേശാനുസരണം ഒന്നാം എതിര്‍കക്ഷിയായ ആര്യനാട് പഞ്ചായത്ത് സെക്രട്ടറിയുടെ അഭിപ്രായകുറിപ്പോടുകൂടി ബഹുമാനപ്പെട്ട ഓംബുഡ്സ്മാനു റിപ്പോര്‍ട്ട് നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/09/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//