Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

10/10/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (26) നമ്പര്‍ തീരുമാനം

തീരുമാനം:

അസിസ്റ്റന്റ് സെക്രട്ടറി കമ്മറ്റി മുന്‍പാകെ ഹാജരായി തനിക്ക് ലഭ്യമായിട്ടുള്ള പ്രജക്ടുകള്‍ നടപ്പിലാക്കുന്നതില്‍ നേരിടുന്ന വിഷമതകള്‍ അവതരിപ്പിച്ചു. പ്രോജക്റ്റ് നമ്പര്‍ 22/19 സ്പോര്‍ട്സ് ടീം രൂപീകരണം എന്നാ പദ്ധതി നടപ്പിലാക്കുന്നതിനായി 29/06/2018 എല്ലാ ക്ലബുകള്‍ക്കും നോട്ടീസ് നല്‍കിയെങ്കിലും ആരും തന്നെ പങ്കെടുത്തില്ല ആകയാല്‍ മെമ്പര്‍മാര്‍ അവരവരുടെ വാര്‍ഡുകളിലെ യൂത്ത് ക്ലബ് അംഗങ്ങളെ പങ്കെടുപ്പിക്കുന്നതിനു മുന്‍കൈ എടുക്കണം എന്ന് അറിയിച്ചു. കൂടാതെ ആശ്രയ പദ്ധതി നടപ്പിലാക്കുന്നതിനു ഭക്ഷണം വാങ്ങുന്നതിന് ഫണ്ട് വകയിരുത്തിരിക്കുന്നത് പ്ലാന്‍ ഫണ്ടില്‍ നിന്നും ആണ് എന്നും മാര്‍ഗ്ഗ രേഖക്ക് വിരുദ്ധ മായതിനാല്‍ ടി പദ്ധതി ഭേദഗതി വരുത്തുന്നതിനും അഭ്യര്‍ഥിച്ചു .

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//