Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

10/10/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (23) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തിലെ ചോക്കം തീനി കടവില്‍ 25 വര്‍ഷങ്ങളിലധികമായി ദിവസവേതനാടിസ്ഥാനത്തില്‍ ഗ്രാമ പഞ്ചായത്ത്‌ നിയന്ത്രണത്തിലുള്ള കടത്തുകാരന്‍ ഉണ്ട്. എന്നാല്‍ പ്രസ്തുത കടവിലേക്ക് ഉത്തരവാദിത്വബോധത്തോടെ ഭംഗിയായി ജോലി ചെയ്യുന്നതിന് പാര്‍ട്ട്‌ ടൈം അടിസ്ഥാനത്തില്‍ എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ചില്‍ നിന്നും യോഗ്യതയുള്ള കടത്തുകാരെ ഇന്റര്‍വ്യൂ നടത്തി നിയമിക്കുന്നതിനായി തീരുമാനിക്കുകയും അതിന്റെ ഭാഗമായി കാട്ടാക്കട എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ചില്‍ നിന്നും ഉദ്യോഗാര്‍ത്ഥികളെ ആവശ്യപ്പെടുന്നതിനും അവരെ ഇന്റര്‍വ്യൂ നടത്തി യഥാവിധി നിയമനം നടത്തുന്നതിനും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//