Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

09/12/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (8) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ അസ്സിസ്റ്റന്റ് സെക്രട്ടറി നിർവ്വഹണ ഉദ്യോഗസ്ഥനായ പ്രോജക്ട് നമ്പർ 353 മാലിന്യ നിക്ഷേപം നീക്കം ചെയ്ത് പൂന്തോട്ടം നിർമ്മിക്കൽ എന്ന പദ്ധതിയുടെ നിർവ്വഹണവുമായി ബന്ധപ്പെട്ട് അസ്സിസ്റ്റന്റ് സെക്രട്ടറി സമർപ്പിച്ച കത്ത് കമ്മിറ്റി വിശദമായി ചർച്ച ചെയ്തു. ടി പദ്ധതിയിൽ മാലിന്യ മുക്ത വലിച്ചെറിയൽ മുക്ത ക്യാമ്പെയിന്റെ ഭാഗമായും ആയതിന്റെ അനിവാര്യത കണക്കിലെടുത്തും ബോധവൽക്കരണത്തിന്റെ ഭാഗമായും കാഞ്ഞിരംമൂട് ജംഗ്ഷൻ മുതൽ പാലം ജംഗ്ഷൻ വരെയുള്ള പൊതുമരാമത്ത് വകുപ്പ് റോഡിന്റെയും ആര്യനാട് പാലം ജംഗ്ഷൻ മുതൽ ഹൈസ്കൂൾ ജംഗ്ഷൻ വരെയുള്ള RICK ന്റെ നിയന്ത്രണത്തിലുള്ള റോഡിന്റേയും ഇരു വശങ്ങളിലായി സ്ഥാപിച്ചിട്ടുള്ള ബാരിക്കേഡുകളിൽ ബന്ധപ്പെട്ട അധികാരികളുടെ അനുവാദത്തോടെ ചെടിച്ചട്ടി സ്ഥാപിച്ച് ചെടികൾ വച്ച് പിടിപ്പിക്കുന്നതിനും ടി പ്രദേശം സമ്പൂർണ്ണ മാലിന്യമുക്തമാക്കുന്ന പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനും വച്ച് പിടിപ്പിക്കുന്ന ചെടികളുടെ പരിചരണം വ്യാപാരി വ്യവസായ സ്ഥാപനങ്ങളേയും വീട്ടുടമകളേയും ഏൽപ്പിക്കുന്നതിനും ഉതകുന്ന തരത്തിൽ പദ്ധതി നടപ്പിലാക്കുന്നതിനും നിർവ്വഹണ ഉദ്യോഗസ്ഥനായ അസ്സിസ്റ്റൻ്റ് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//