Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

10/10/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (14) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ആര്യനാട് KSRTC ബസ് സ്റ്റാന്‍ഡിനോട് അനുബന്ധിച്ച് ആര്യനാട് വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 47/78/10 79/2 ഉള്‍പെട്ട തന്റെ വസ്തുവിന് മുന്നിലായി ഓട്ടോറിക്ഷ പാര്‍ക്കിംഗ് അനുവദിക്കാന്‍ പോകുന്നതായി അറിയാന്‍ കഴിഞ്ഞതായും തന്റെ വസ്തുവിന് മുന്നില്‍ ഓട്ടോറിക്ഷ പാര്‍ക്കിംഗ് ഒഴുവാക്കി തരണമെന്നും രഘുനാഥന്‍ , ലക്ഷ്മണ വിലാസം ബംഗ്ലാവ് ആര്യനാട് എന്നയാള്‍ അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷ പരിശോധിച്ച പഞ്ചായത്ത്‌ കമ്മറ്റി ഇക്കാര്യത്തില്‍ നിജ സ്ഥിതി അറിയുന്നതിന് പോലിസ് സര്‍ക്കിള്‍ ഇന്സ്പെക്ട്ടര്‍ക്ക് കത്ത് നല്‍കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//