17/11/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (22) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്ത് കാര്യാലയം ആര്യനാട് പി ഒ പിന്‍ - 695542 തിരുവനന്തപുരം ഫോണ്‍ 0472-2852029 ഇമെയില്‍: gp.arnd@gmail.com നം. B1-6493/2014 തീയതി: 29/11/2018 ശ്രീ കെ ജി അശോക്‌കുമാര്‍, കൈതറ വീട്, ആര്യനാട് പി ഒ എന്നയാള്‍ ബഹുമാനപ്പെട്ട നെടുമങ്ങാട് മുന്‍സിഫ് കോടതി മുമ്പാകെ ഫയല്‍ ചെയ്ത ഒ എസ് നമ്പര്‍ 1000/14 നമ്പര്‍ കേസ് സംബന്ധിച്ച് ആര്യനാട് പഞ്ചായത്ത് സെക്രട്ടറി സമര്‍പ്പിക്കുന്ന വസ്തുതാ വിവരണ പത്രിക. ആര്യനാട് പഞ്ചായത്ത് വക ആര്യനാട് ടൌണില്‍ സ്ഥിതി ചെയ്യുന്ന പബ്ലിക് മാര്‍ക്കറ്റിന്റെ കിഴക്കേവശത്തെ മതിലിനോട് ചേര്‍ന്നുള്ള 65 സെന്റ് വസ്തുവിലേക്ക് പോകുന്നതിന് മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തതിനാല്‍ കൃഷി ചെയ്യുന്നതിനു വേണ്ടി യന്ത്രങ്ങള്‍ കയറ്റുന്നതിനും നിര്‍മ്മാണ സാധനങ്ങള്‍ കൊണ്ടുപോകുന്നതിനും ഒരു വാഹനം കടന്നുപോകുന്ന സ്ഥിരമായ ഒരു വഴി നല്‍കണമെന്ന് ശ്രീ കെ ജി അശോക് കുമാര്‍ 25/07/2014 ന് ഈ ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. 06/08/2014 തീയതിയില്‍ പഞ്ചായത്ത് സെക്രട്ടറി സ്ഥലം പരിശോധിച്ചു. അപേക്ഷകന്റെ വസ്തു റബ്ബര്‍ കൃഷി സ്ഥലമാണ്. ഈ സ്ഥലത്ത് വീടോ കെട്ടിടമോ ഇല്ല. ഈ സ്ഥലത്തേക്ക് പോകാന്‍ മാര്‍ക്കറ്റിന്റെ കിഴക്കേ മതിലില്‍ 1 മീറ്റര്‍ വീതിയില്‍ ഒരു ഇരുമ്പ് ഗേറ്റ് സ്ഥാപിച്ചിട്ടുണ്ട്. പബ്ലിക് മാര്‍ക്കറ്റ് 4 വശവും മതില്‍ കെട്ടി വടക്ക് വശത്ത് ഗേറ്റ് സ്ഥാപിച്ച് സംരക്ഷിച്ചിട്ടുണ്ട്. മാര്‍ക്കറ്റിന്റെ മുന്‍ഭാഗത്തുള്ള റോഡിന്റെ കിഴക്ക് ഭാഗത്തായി മൃഗാശുപത്രി, സി ഡി പി ഒ ഓഫീസ്, പഞ്ചായത്ത് ലൈബ്രറി, വനിതാ ഹോട്ടല്‍, അംഗന്‍വാടി, എന്നിവ സ്ഥിതി ചെയ്യുന്നു. മാര്‍ക്കറ്റിന്റെയും മൃഗാശുപത്രിയുടെയും മതില്‍ ഏകദേശം 40 മീറ്റര്‍ ദൂരം പൊളിച്ചുനീക്കി മാര്‍ക്കറ്റിന്റെ രണ്ട് കക്കൂസുകളും പൊളിച്ചുമാറ്റിയാല്‍ മാത്രമേ അപേക്ഷകന് സ്ഥിരമായ ഒരു വഴി നല്‍കാനാവൂ എന്നും ഇത് പഞ്ചായത്തിന്റെ വസ്തുവകകള്‍ നഷ്ടപ്പെടുത്തുന്നതും, മാര്‍ക്കറ്റിന്റെ സുരക്ഷിതത്വത്തെ ബാധിക്കുന്നതുമാണെന്ന് സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്യുന്നു. 26/09/2014 തീയതിയിലെ പഞ്ചായത്ത് സമിതി യോഗം അപേക്ഷയും റിപ്പോര്‍ട്ടും പരിഗണിച്ചു. പഞ്ചായത്ത് വക പബ്ലിക് മാര്‍ക്കറ്റിന്റെ മതില്‍ ഇടിക്കാതെ വഴി നല്കാനാവുകയില്ലെന്ന സെക്രട്ടറിയുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലം നേരിട്ടു സന്ദര്‍ശിച്ച് പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കുവാന്‍ പ്രസിഡന്റ്, സെക്രട്ടറി, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ എന്നിവരടങ്ങുന്ന കമ്മറ്റിയെ നിയോഗിച്ച് 7 നമ്പര്‍ പ്രകാരം തീരുമാനിച്ചു. എന്നാല്‍ പ്രസ്തുത കമ്മറ്റിയുടെ പരിശോധന നടന്നില്ല. 30/10/2014 തീയതിയിലെ പഞ്ചായത്ത് സമിതി യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുകയും പബ്ലിക് മാര്‍ക്കറ്റില്‍ വാഹനങ്ങള്‍ കടന്നുവരുന്ന വഴിയിലൂടെ പ്രവേശിച്ച് പുതിയതായി നിര്‍മ്മിച്ച മത്സ്യക്കച്ചവടത്തിനുള്ള കെട്ടിടത്തിനും ബയോഗ്യാസ് പ്ലാന്റിനും ഇടയിലുള്ള സ്ഥലത്ത് കൂടി ശ്രീ അശോക് കുമാറിന്റെ വസ്തുവിനോട് ചേര്‍ന്ന്‍ നിലവിലെ 1 മീറ്റര്‍ വീതിയുള്ള ഗേറ്റ് ഉള്‍പ്പെടുന്ന പഞ്ചായത്ത് വക മതില്‍ പൊളിച്ചുമാറ്റി മിനി ലോറി പോലുള്ള ഒരു വാഹനം കടന്നുപോകുന്നതിന് ഉതകുന്ന തരത്തില്‍ സ്ഥിരമായ ഒരു വഴി സര്‍ക്കാരിന്റെ അനുമതിയോടുകൂടി നല്‍കുന്നതിനു ഭൂരിപക്ഷപ്രകാരം (15 അംഗങ്ങള്‍) 14 നമ്പരായി തീരുമാനിക്കുകയും ചെയ്തു. ഈ തീരുമാനത്തില്‍ പ്രസിഡന്റും രണ്ട് അംഗങ്ങളും വിയോജനകുറിപ്പ് രേഖപെടുത്തി മാര്‍ക്കറ്റ് വക മതില്‍ പൊളിക്കുന്നതും പഞ്ചായത്ത്‌വക മാര്‍ക്കറ്റിനകത്തുകൂടി സ്ഥിരമായ വഴി നല്‍കുന്നതും മാര്‍ക്കറ്റിന്റെ സുരക്ഷയേയും ആസ്തിയേയും പ്രവര്‍ത്തനത്തേയും പ്രതികൂലമായി ബാധിക്കുമെന്നുള്ളതിനാല്‍ അപേക്ഷകന്‍ ആവശ്യപ്പെട്ടപ്രകാരം വഴി അനുവദിക്കരുതെന്ന് സെക്രട്ടറിയുടെ അഭാവത്തില്‍ യോഗത്തില്‍ ഹാജരായിരുന്ന അസിസ്റ്റന്റ് സെക്രട്ടറി അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. 26/09/2014 തീയതിയിലെ പഞ്ചായത്ത് സമിതി നിയോഗിച്ച ഉപസമിതിയുടെ പഠനറിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് മുമ്പ് തിടുക്കത്തിലും വേണ്ടവിധം ആലോചിക്കാതെയുമാണ് ഈ തീരുമാനം കൈക്കൊണ്ടിട്ടുള്ളതെന്ന് കാണുന്നു. ടി തീരുമാനം നടപ്പിലാക്കിയാല്‍ പഞ്ചായത്ത് വക സ്ഥാപനമായ പബ്ലിക് മാര്‍ക്കറ്റിന്റെ സുരക്ഷയേയും പ്രവര്‍ത്തനത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് കരുതുന്നു. ഇതുകൊണ്ട് അപേക്ഷകന്റെ വസ്തുവിന് മൂല്യവര്‍ദ്ധനയുണ്ടാകുമ്പോള്‍ പഞ്ചായത്തിന് നഷ്ടം സംഭവിക്കുമെന്നും കാണുന്നു. ആയതിനാല്‍ പഞ്ചായത്ത് പാസാക്കിയ ഈ പ്രമേയം നിയമാനുസൃതമല്ലെന്നും 1994 ലെ കേരളാ പഞ്ചായത്ത് രാജ് ആക്റ്റ് 191 വകുപ്പ് പ്രകാരം റദ്ദാക്കപ്പെടേണ്ടതാണെന്നും മനസിലാക്കുന്നു. ആയതിനാല്‍ ഈ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ അനന്തര നടപടികള്‍ക്കായി സമര്‍പ്പിച്ചിട്ടുണ്ട്. ആയതിന്റെ അടിസ്ഥാനത്തില്‍ ഈ വിഷയം സര്‍ക്കാരിന്റെ സജീവപരിഗണനയിലാണെന്നും ഇക്കാര്യത്തില്‍ വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശം ലഭിക്കുന്നത് വരെ പഞ്ചായത്തിന്റെ തീരുമാനം നടപ്പിലാക്കരുതെന്നും 19/11/2014 ന് 72615/ആര്‍ സി 4/2014/തസ്വഭവ നമ്പര്‍ കത്തില്‍ ബഹു. ഗവണ്‍മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പഞ്ചായത്തിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്യാമപ്രസാദ് മുഖര്‍ജി റര്‍ബന്‍ മിഷന്‍ ഫണ്ട് ക്ലസ്റ്റര്‍ പഞ്ചായത്ത് ആയ ആര്യനാടിന് അനുവദിച്ച തുക ഉപയോഗിച്ച് പബ്ലിക്മാര്‍ക്കറ്റിന്റെ പുനരുദ്ധാരണ പ്രവൃത്തി നടന്നുവരുന്നു. പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി പുതിയ കെട്ടിടങ്ങളും ബയോഗ്യാസ് പ്ലാന്റും മറ്റും സ്ഥാപിക്കേണ്ടിയുള്ളതിനാലും പൊതുമുതല്‍ സംരക്ഷിക്കേണ്ടത് ഗ്രാമപഞ്ചായത്തിന്റെ ഉത്തരവാദിത്വം ആയതിനാലും ആര്യനാട് പബ്ലിക് മാര്‍ക്കറ്റിന്റെ സംരക്ഷണം പഞ്ചായത്തില്‍ നിക്ഷിപ്തമായതിനാല്‍ സ്ഥലപരിമിതി കണക്കിലെടുത്ത് സ്വകാര്യ വ്യക്തിക്ക് മാര്‍ക്കറ്റിനകത്ത് കൂടി സ്ഥിരമായി വഴി നല്‍കുന്നത് അഭികാമ്യമല്ല എന്ന വിവരം ബോധിപ്പിക്കുന്നു. ആര്യനാട് പഞ്ചായത്ത് പ്രതിയായ ടി കേസില്‍ എക്സ്പാര്‍ട്ടി വിധി ആയതായി പഞ്ചായത്ത് മനസിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് വക പബ്ലിക് മാര്‍ക്കറ്റ് പൊതുമുതല്‍ ആയതിനാല്‍ അത് സംരക്ഷിക്കുന്നതിന് അനുകൂലമായ കോടതി വിധി ലഭ്യമാക്കുന്നതിന് അടുത്ത വിചാരണക്ക് മുമ്പ് വസ്തുതാ വിവരണ പത്രിക സമര്‍പ്പിക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറിയെ 17/11/2018 ലെ പഞ്ചായത്ത് കമ്മറ്റി ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
17/11/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//