Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/11/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ലൈഫ് മിഷന്‍ പദ്ധതിയിലെ അംഗമായ ശ്രീമതി സുധാകുമാരി, എ പി ഹൗസ്, വാറുകാട് എന്ന വ്യക്തിയുടെ അപേക്ഷ പഞ്ചായത്ത് കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്തു. സുധാകുമാരിയുടെ ഭര്‍ത്താവ് പ്രഭാകരന്റെ പേരിലാണ് ഈ കുടുംബത്തിന്റെ ആകെയുള്ള 4 സെന്റ്‌ സ്ഥലം നിലവിലുള്ളത് എന്നും ടി പ്രഭാകരന്‍ 23 വര്‍ഷങ്ങള്‍ക്ക് മുമ്പ് കുടുംബം ഉപേക്ഷിച്ച് പോയതായും ഇപ്പോള്‍ അദ്ദേഹത്തെക്കുറിച്ച് യാതൊരു അറിവും ഇല്ലായെന്നും കമ്മറ്റിക്ക് ബോദ്ധ്യമുള്ള സാഹചര്യത്തില്‍ ടി സുധാകുമാരിക്കും 23 വയസ് പ്രായമുള്ള മകള്‍ അക്ഷയയ്ക്കും താമസിക്കാന്‍ വാസയോഗ്യമായ വീടില്ലാത്തതിനാല്‍ ടി പ്രഭാകരന്റെ ഉടമസ്ഥതയിലുള്ള സ്ഥലം കൈമാറ്റം ചെയ്യില്ല എന്ന വ്യവസ്ഥയില്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കേണ്ടതാണെന്ന് കമ്മറ്റിക്ക് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറെ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//