Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

07/12/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
0 (29) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ മീനാങ്കല്‍ റൂട്ടില്‍ നിലവില്‍ ഉണ്ടായിരുന്ന സ്റ്റേ ബസ് നിര്‍ത്തലാക്കിയത് ടി ബസിലെ ജീവനക്കാര്‍ക്ക് ടോയ്ലറ്റ് സൗകര്യം ലഭ്യമല്ലാതിരുന്നതിനെ തുടര്‍ന്നാണെന്ന പൊതുജനങ്ങളുടെ പരാതി കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്തു. ടി സര്‍വീസ് പുനരാരംഭിക്കുന്നതിന് അടിയന്തരമായി മീനാങ്കല്‍ സബ്സെന്ററിനോട്‌ ചേര്‍ന്ന് ടോയ്ലറ്റ് സൗകര്യം ഏര്‍പ്പെടുത്തുന്നതിലേക്കാവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കുന്നതിന് എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനീയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//