Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

07/12/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (11) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്ത് പട്ടികജാതി/പട്ടികവര്‍ഗ്ഗ പ്രോജക്ടുകള്‍ ഗുണഭോക്താക്കളെ ലഭിക്കുന്നതിനുള്ള കാലതാമസം കാരണം നിര്‍വ്വഹണം നടത്തുന്നതിന് കഴിയാത്ത അവസ്ഥയാണ് ഉള്ളത്. നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ സീനിയോരിറ്റി മറികടന്ന്‍ അടുത്ത ആളിന് ആനുകൂല്യം നല്‍കണമെങ്കില്‍ കാലതാമാസമെടുക്കുമെന്നതിനാല്‍ ഫണ്ട് വിനിയോഗം വേഗത്തിലാക്കുന്നതിനായി ഗുണഭോക്തൃലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ മതിയായ രേഖകള്‍ ഹാജരാക്കുന്ന മുറക്ക് സീനിയോറിറ്റി പരിഗണിക്കാതെ ആനുകൂല്യം നല്‍കുന്നതിന് എല്ലാ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//