Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

07/06/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
0 (5) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ 2018-2019 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ വാര്‍ഡുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി 4,50,000/- രൂപ അരുവിക്കര വാട്ടര്‍ അതോരിട്ടിക്ക് ഡിപ്പോസിറ്റ് ചെയ്തിരിക്കുന്നു. ആയതിന്റെ അടിസ്ഥാനത്തില്‍ ചൂഴ വാര്‍ഡിലെ ചൂഴ - മഞ്ചിറ - തുരുത്തിവിളാകം പ്രദേശത്ത് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനെ ചിലര്‍ തടസ്സപ്പെടുത്തുന്നതായി സൂചിപ്പിച്ച് ടി പ്രദേശത്ത തദ്ദേശ വാസികള്‍ സമര്‍പ്പിച്ച പരാതി പഞ്ചായത്ത് കമ്മറ്റി പരിശോധിച്ച് കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി പൈപ്പ് ലൈന്‍ അടിയന്തിരമായി സ്ഥാപിക്കുന്നതിന് അരുവിക്കര വാട്ടര്‍ അതോറിട്ടി അസിസ്റ്റന്റ് എക്സിക്യുട്ടീവ്‌ എന്‍ജിനിയറോട് അഭ്യര്‍ഥിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//