07/06/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ലൈഫ് പദ്ധതി യുടെ നിര്‍വഹണ ഉദ്യോഗസ്ഥനായ വി ഇ ഒ ശ്രീ. ഗൌരീ ശങ്കര്‍ ലൈഫ് പദ്ധതിയുമായി ബനധപ്പെട്ട് ഗുണഭോക്താക്കള്‍ക്ക് അര്‍ഹമായ ആനുകൂല്യം സമയബന്ധിതമായി നിര്‍വഹിക്കാത്തതിനാല്‍ അദ്ദേഹത്തെ ഗ്രാമ പഞ്ചായത്ത് കമ്മറ്റിയില്‍ വിളിപ്പിക്കുകയും പദ്ധതി പുരോഗതിയെപ്പറ്റി ആരായുകയും ചെയ്തു. 2018 നവബര്‍ മാസം വി ഇ ഒ യായി ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ ചാര്‍ജ് ഏറ്റെടുത്ത ടിയാള്‍ 16 ഗുണഭോക്താക്കളുമായി മാത്രമാണ് കരാറില്‍ ഏര്‍പ്പെട്ടതെന്നും അതില്‍ 3 പേര്‍ക്ക് മാത്രമാണ് അഡ്വാന്‍സ് തുക നല്‍കിയിട്ടുള്ളത് എന്നും അറിയിച്ചു. ഇത്തരത്തില്‍ 16 ഗുണഭോക്താക്കളുമായി മാത്രം കരാറില്‍ ഏര്‍പ്പെടുകയും ആയതില്‍ 3 പേര്‍ക്ക് മാത്രം അഡ്വാന്‍സ് തുക നല്കിയതും ടിയാളുടെ നിരുത്തരവാദ പരമായ സമീപനമാണ് എന്നും എല്ലാവര്‍ക്കും ഭവനം എന്നുള്ള സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായുള്ള ടിയാളുടെ പെരുമാറ്റം അര്‍ഹരായ നിരവധി പേര്‍ക്ക് ആനുകൂല്യം നിഷേധിക്കപ്പെട്ടതായി കമ്മറ്റി വിലയിരുത്തി. ഗ്രാമ പഞ്ചായത്ത് വിഹിതവും ജില്ലാ പഞ്ചായത്ത് വിഹിതവും ബ്ലോക്ക് പഞ്ചായത്ത് വിഹിതവും ലൈഫ് പദ്ധതിയ്ക്കായി ലഭിച്ചു എങ്കിലും ആയതും പൂര്‍ണ്ണമായും വിനിയോഗിച്ചിട്ടില്ല. കൂടാതെ ടിയാള്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി 2018-2019 വാര്‍ഷിക പദ്ധതി പ്രകാരം ഏറ്റെടുത്തിട്ടുള്ള ഒരു പദ്ധതി പോലും പൂര്‍ത്തീകരിച്ച്ചിട്ടില്ല. ഹരിതകര്‍മ്മ സേന ഉള്‍പ്പെടെയുള്ള പല പദ്ധതികളുടെയും നിര്‍വഹണം ആരംഭിച്ചിട്ട് കൂടിയല്ല .ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു നിര്‍വഹണ ഉദ്യോഗസ്ഥന്‍ മികവിന്റെ വര്‍ഷമായി ആചരിക്കുന്ന ഈ സാമ്പത്തിക വര്‍ഷവും തുടരുന്നത് ഗ്രാമ പഞ്ചായത്തിന്റെ ലൈഫ് മിഷന്‍ പദ്ധതിയുള്‍പ്പെടെയുള്ള എല്ലാ പദ്ധതികളുടെയും നിര്‍വഹണത്തെ സാരമായി ബാധിക്കും എന്നും കമ്മറ്റി വിലയിരുത്തി. നിലവില്‍ ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ഒരു ഗ്രാമ സേവകന്‍ മാത്രമാണ് ഉള്ളത്. ആകയാല്‍ ഇത്തരത്തില്‍ കൃത്യ നിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ വി ഇ ഒ ശ്രീ ഗൗരീ ശങ്കറിന് എതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിനും ഇദ്ദേഹത്തെ മാറ്റി പകരം കാര്യപ്രാപ്തി ഉള്ളതും പൊതുജന സേവന താത്പരരായ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനും ദാരിദ്ര്യ ലഘൂകരണ വകുപ്പ് മേല്‍ അധികാരികളോട് അഭ്യര്‍ഥിച്ചും ടി വിവരം ബഹു . പഞ്ചായത്ത് ഡയറക്റ്റര്‍, ബഹു ഡെപ്യൂട്ടി ഡെവലപ്പ്മെന്റ് കമ്മിഷണര്‍ ബഹു.വെള്ളനാട് ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസര്‍ എന്നിവരെ അറിയിക്കുന്നതിനും ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/06/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//