Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

07/06/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം ഏറ്റെടുത്ത് നടപ്പിലാക്കിയ ആര്യനാട് പബ്ലിക് മാര്‍ക്കറ്റ് നവീകരണം എന്ന പദ്ധതിയില്‍ അവശേഷിക്കുന്ന തുക ഉപയോഗിച്ച് പബ്ലിക് മാര്‍ക്കറ്റിലെ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങളും പ്ലമ്പിംഗ് ജോലികളും ചെയ്യുന്നതിന്റെ ഭാഗമായി വൈദ്യുതീകരണത്തിനു തയാറാക്കിയ എസ്റ്റിമേറ്റ് പ്രകാരമുള്ള തുകയായ 5,83,000/- രൂപയ്ക്ക് പ്രസ്തുത പ്രവര്‍ത്തി നടപ്പാക്കുന്നതിന് ഭരണാനുമതി നല്‍കാനും സാങ്കേതികാനുമതി വാങ്ങി ടെണ്ടര്‍ നടപടികളിലൂടെ പ്രവൃത്തി അടിയന്തിരമായി നടപ്പാക്കാന്‍ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//