07/06/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (11) നമ്പര്‍ തീരുമാനം
ബഹു സര്‍ക്കാര്‍ നയങ്ങള്‍ക്ക് വിധേയമായും കാലാ കാലങ്ങളില്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ അനുസരിച്ചും കേരള പഞ്ചായത്ത് രാജ് ആക്റ്റ് അടിസ്ഥാന നിയമങ്ങളില്‍ നിന്നും അണുവിട ചലിക്കാതെയും നിയമം നടത്തിയും പൊതു ജനങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ട് വരുത്തി വെയ്ക്കതെയും പൊതുജന ആവശ്യങ്ങള്‍ കൃത്യമായി മനസിലാക്കി അതിന്റെ ഗൗരവം പരിഗണിച്ച് ഉത്തരവാദിത്വ ബോധത്തോട് കൂടി പ്രവര്‍ത്തിക്കുന്ന ഒരു ഭരണ സമിതിയാണ് ഈ പഞ്ചായത്തില്‍ നിലവിലുള്ളത്. കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ വികസന കാര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി പ്രവര്‍ത്തിക്കുന്ന 18 ജനപ്രതിനിധികള്‍, വികസനവും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവും മാത്രം ലക്‌ഷ്യം വെച്ച് ഭരിക്കുന്ന ഭരണ സമിതി, കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം ഉദ്യോഗസ്ഥര്‍. ഇത്തരത്തിലുള്ള സാഹചര്യം നിലനില്‍ക്കെയാണ് പൂവച്ചല്‍ ഗ്രാമ പഞ്ചായത്തില്‍ നിന്നും നടപടിയ്ക്ക് വിധേയനായി സ്ഥലം മാറ്റപ്പെട്ട എല്‍ എസ് ജി ഡി അസ്സിസ്റ്റന്റ് എന്‍ജിനിയറായ ശ്രീ കെ വി സന്തോഷ് കുമാര്‍ ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ എത്തപ്പെട്ടത്. ടിയാന്റെ പ്രവര്‍ത്തനം പൊതുമരാമത്ത് പണികളുടെ ഗുണ നിലവാരം തീരെ തരംതാഴ്ന്നു പോകുന്നതും ഭരണ സമിതിയ്ക്ക് അവമതിപ്പ് ഉളവാക്കുന്നതും ആകുന്നു. പോതുമരാമത്ത് പണികള്‍ ടെണ്ടര്‍ ചെയ്യുന്ന സമയത്ത് പോലും തന്റെ ഇംഗിതത്തിനു അനുസരിച്ച് പണി നടത്തി നേട്ടം കൊയ്യുന്ന ഒരു വിഭാഗം കരാറുകാരെ കാന്‍വാസ് ചെയ്ത് ടെണ്ടറില്‍ പങ്കെടുപ്പിക്കുന്നു. ഇവിടെ ഭരണ സമിതിയും ജനപ്രതിനിധികളും നോക്ക്കുത്തികളാക്കുകയും ചെയ്യുന്നു. 2018-2019 സാമ്പത്തിക വര്‍ഷം ഗ്രാമ പഞ്ചായത്തിനു ലഭിച്ച പദ്ധതി വിഹിതത്തില്‍ ടിയാന്റെ ഉദാസീനത നിമിത്തം 85 ലക്ഷം രൂപയുടെ ക്യൂ ബില്ലും 3.5 കോടി രൂപയുടെ സ്പില്‍ ഓവറും ഉള്‍പ്പെടെ പഞ്ചായത്തിനു അനുവദിച്ച പദ്ധതി തുകയുടെ മൂന്നില്‍ ഒന്നും നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായി. ആയത് നടപ്പ് സാമ്പത്തിക വര്‍ഷത്തെ പദ്ധതി പണത്തില്‍ വരുത്തുന്ന നഷ്ടം പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭീമമായ തടസ്സം സൃഷ്ട്ടിക്കുന്നു. ബഹു. കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം 15 കോടി രൂപ പഞ്ചായത്തിനു അനുവദിച്ചിട്ടുണ്ട്. ആയതിന്റെ സിംഹ ഭാഗവും നിര്‍മ്മാണ പ്രവൃത്തികളാണ്.ടി പദ്ധതികളുടെ എല്ലാം നിര്‍വഹണ ഉദ്യോഗസ്ഥനായി ശ്രീ കെ വി സന്തോഷ് കുമാറിനെ നില നിര്‍ത്തികൊണ്ട് മുന്നോട്ട് പോകാന്‍ കഴിയില്ല എന്ന് ഭരണ സമിതിയ്ക്ക് പൂര്‍ണ്ണ ബോധ്യമുണ്ട്. ആകയാല്‍ ശ്രീ സന്തോഷ് കുമാര്‍ അസിസ്റ്റന്റ് എഞ്ചിനിയരറെ തത് സ്ഥാനത്ത് നിന്നും മാറ്റി കാര്യശേഷി ഉള്ള ഒരു ഉദ്യോഗസ്ഥനെ നിയമിച്ച് ഉത്തരവുണ്ടാകുന്നതിന് ബഹു കേരള സര്‍ക്കാരിനോട് അഭ്യര്‍ഥിച്ച് തീരുമാനിച്ചു
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/06/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//