Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

24/12/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (7) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിർവ്വഹണ ഉദ്യോഗസ്ഥനായ പ്രോജക്ട് നമ്പർ 351/25 , S C തൊഴിൽ യൂണിറ്റിന് വസ്തു വാങ്ങൽ എന്ന പദ്ധതി നിർവ്വഹണം നടത്തുന്നതിന് താൽപ്പര്യപത്രം ക്ഷണിച്ചതിൽ കുറഞ്ഞതുകയായ സെന്റ് ഒന്നിന് 70,000/- രൂപ നിരക്കിൽ 9 സെന്റ് ഭൂമി രേഖപ്പെടുത്തിയ ശ്രീ.ഷാജി.പി, നന്ദു ഭവൻ, ചെറുമഞ്ചൽ എന്നവരുടെ താൽപ്പര്യപത്രം കമ്മിറ്റി തീരുമാനപ്രകാരം സബ്കമ്മിറ്റി നെഗോഷ്യേറ്റ് ചെയ്ത് സെന്റ് ഒന്നിന് 60,000/- രൂപ നിരക്കിൽ ഗ്രാമപഞ്ചായത്ത് കമ്മിറ്റിയുടെ പരിഗണനയ്ക്ക് സമർപ്പിച്ച് അംഗീകാരം ലഭിച്ചിട്ടുള്ളതുമാണ്. ടി വസ്തുവിൽ എസ്.സി കമ്മ്യൂണിറ്റി ഹാളും, പഠനകേന്ദ്രവും , തൊഴിൽ യൂണിറ്റും നിർമ്മിക്കുന്നതിന് രാജ്യസഭാ എം.പി ശ്രീ.എളമരം കരീമിന്റെ M P ഫണ്ട് അനുവദിച്ചിട്ടുള്ളതും, ടി ഫണ്ട് ലാപ്സായി പോകാതിരിക്കുന്നതിനും, M P യുടെ കാലാവധി അവസാനിക്കുന്ന സാഹചര്യവും പരിഗണിച്ച് അടിയന്തിരമായി ടി വസ്തു ആധാരം ചെയ്തു നൽകുന്നതിന് വസ്തു ഉടമയായ ശ്രീ. ഷാജിയോട് നിർദ്ദേശം നൽകിയിരുന്നതും 26.11.2024 തീയതിയിൽ ടി വസ്തു ആര്യനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി പേർക്ക് ആധാരം ചെയ്ത് നൽകിയിട്ടുള്ളതുമാണ്. 26.11.2024 തീയതിയിൽ site suitability സർട്ടിഫിക്കറ്റിനായി ജോയിന്റ് ഡയറക്ടർക്ക് കത്ത് നൽകിയിട്ടുള്ളതുമാണ്. രണ്ടാഴ്ചയ്ക്കുള്ളിൽ site suitability സർട്ടിഫിക്കറ്റ് ലഭ്യമാകുന്ന സാഹചര്യം പരിഗണിച്ചും 18.12.2024 തീയതിയിൽ ശ്രീ.ഷാജി ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുമ്പാകെ സമർപ്പിച്ച കത്തിൽ പരാമർശിച്ചിരിക്കുന്നത് പ്രകാരം ടി വസ്തുവിന്റെ പ്രമാണം KSFE യിൽ പണയപ്പെടുത്തി വായ്പ എടുത്തിരുന്നതും , ടി വസ്തു ഗ്രാമപഞ്ചായത്ത് സെക്രട്ടറിയ്ക്ക് ആധാരം ചെയ്തു നൽകുന്നതിന് ബാധ്യത തീർക്കുന്നതിനാവശ്യമായ തുക ബന്ധുവിന്റെ പക്കൽ നിന്നും കടം വാങ്ങിയതാണെന്നും ടി ബന്ധുവിന്റെ മകളുടെ വിവാഹ ആവശ്യത്തിന് തുക തിരികെ നൽകുന്ന അടിയന്തിര സാഹചര്യം പരിഗണിച്ചും വസ്തുവാങ്ങിയതിന്റെ തുക അനുവദിക്കുന്നതിനും ആധാരം ചെയ്ത തീരുമാനം സാധൂകരിച്ചും ഈ യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//