Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

08/07/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം ഏറ്റെടുത്ത് നിര്‍മ്മാണം പൂര്‍ത്തീകരിച്ച പബ്ലിക് മാര്‍ക്കറ്റ് നിര്‍മ്മാണം എന്ന പ്രവൃത്തിയുടെ ടെണ്ടര്‍ സേവിങ്ങ്സ് ലൂടെ ലഭ്യമായ തുക ഉപയോഗിച്ച് പബ്ലിക്ക് മാര്‍ക്കറ്റില്‍ തന്നെ ചുവടെ പറയുന്ന പ്രവൃത്തികള്‍ കൂടി ചെയ്യുന്നതിനാവശ്യമായ എസ്റ്റിമേറ്റ് എടുത്ത് നല്‍കുന്നതിന് എല്‍ എസ് ജി ഡി അസിസ്റ്റന്റ് എഞ്ചിനിയറോട് നിര്‍ദ്ദേശിച്ച് തീരുമാനിച്ചു. 1, പച്ചക്കറി കച്ചവടം നടത്തുന്ന ചെറുകിട കച്ചവടക്കര്‍ക്കുള്ള ഷെല്‍ട്ടര്‍ നിര്‍മാണം 2, വെള്ളക്കെട്ട് ഒഴുവാക്കുന്നതിനായി മാര്‍ക്കറ്റ് പരിസരത്ത് ഇനിയും ഇന്റ്റര്‍ ലോക്ക് ചെയ്യാനുള്ള ഭാഗത്ത് ഇന്റര്‍ ലോക്കും ട്രൈയിനും സ്ഥാപിക്കുക 3, മത്സ്യ സ്റ്റാളിന്‍റെയും മാംസ സ്റ്റാളിന്‍റെയും എക്സ്റ്റന്‍ഷന്‍ 4, കമ്മിഷന്‍ കച്ചവടക്കാരുടെ മത്സ്യ പെട്ടികള്‍ സൂക്ഷിക്കുന്നതിനുള്ള ഷെല്‍ട്ടര്‍ 5, മാംസ സ്റ്റാളിനുള്ളില്‍ മലിനജലം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് സിങ്ക് സ്ഥാപിക്കുക

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//