Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/07/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി മുഖേന 2019-20 സാമ്പത്തിക വർഷത്തിലെ പഞ്ചായത്തിലെ 18 വാർഡുകളിലേക്കായി തയ്യാറാക്കിയ ലേബർ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വർക്കുകൾ പഞ്ചായത്തിലെ ആക്ടീവ് തൊഴിലാളികൾക്ക് 100 ദിവസത്തെ തൊഴിൽദിനം നൽകുവാൻ കഴിയാത്ത സാഹചര്യത്തിലും വ്യക്തിഗത ആനുകൂല്യങ്ങളായ കിണർ നിർമ്മാണം,ശൌചാലയ നിർമ്മാണം,തൊഴുത്ത് നിർമ്മാണം ,കോഴിക്കുട് നിർമ്മാണം തുടങ്ങിയവയിലേക്കുള്ള ആവശ്യക്കാരുടെ അപേകഷകൾ കൂടുതലായതിനാലും ശുചിത്വ മിഷൻറെ ഭാഗമായുള്ള സോക്ക്പിറ്റ്,കമ്പോസ്റ്റ് പിറ്റ് മുതലായവയുടെ നിർമ്മാണത്തിനായി ആക്ഷൻ പ്ലാനിൽ ചേർത്തതിനാലും ലൈഫ് ഗുണഫോക്താക്കൾ 600 ന് മുകളിൽ ഉള്ളതിനാലും അത്യാവശ്യമായി ചെയ്യാനുള്ള റോഡ് ,തടം,കോൺക്രീറ്റ് തുടങ്ങിയ വർക്കുകൾ ഉൾപ്പെടുത്തിയതിനാലും അഡീഷണൽ ആക്ഷൻ പ്ലാൻ തുക 16 പ്രോജക്ടുകളിലായി 7,73,35,000 രൂപ ആയതിനാൽ ഈ പ്രശ്നം കണക്കിലെടുത്ത് ആക്ഷൻ പ്ലാനിലെ എല്ലാ വർക്കുകളും അംഗീകരിച്ച് നൽകുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//