Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/07/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ര്യനാട് ഗ്രാമപഞ്ചായത്തില്‍ മീനാങ്കല്‍ വാര്‍ഡില്‍ ശ്രീ.ശശി എസ് മേക്കും കര പുത്തന്‍ വീട് കടുവാക്കുഴി മീനാങ്കല്‍ എന്നയാള്‍ താന്‍ താന്‍ ലൈഫ് ഭവന നിര്‍മ്മാണ പദ്ധതിയില്‍ ഗുണഭോക്താവാണ് എന്നും എന്നാല്‍ ഗ്രാമ സേവകന്‍ അര്‍ഹത പരിശോധന വേളയില്‍ തന്റെ മകന്‍ ഗള്‍ഫില്‍ ആണ് എന്നുള്ള തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആനുകൂല്യം.ലഭ്യമാക്കിയിട്ടില്ല എന്നും ആനുകൂല്യം ലഭ്യമാക്കുന്നതിനു നടപടി സ്വീകരിക്കുന്നതിനു ബഹു ഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിരുന്നു ആയത് പ്രകാരം . ബഹു മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഫോണ്‍ സന്ദേശം അനുസരിച്ച് ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി നേരിട്ട് അന്വേഷണം നടത്തി അര്‍ഹത ഉണ്ടെന്നും ബോധ്യപ്പെട്ടത്തിന്റെ അടിസ്ഥാനത്തില്‍ ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ മീനാങ്കല്‍ വാര്‍ഡില്‍ ക്രമ നമ്പര്‍ 11 ആയി ഉള്‍പ്പെട്ടിട്ടുള്ള ശ്രീ ശശി , മേക്കുംകര പുത്തന്‍ വീട് കടുവാക്കുഴി മീനാങ്കല്‍ എന്നയാള്‍ക്ക് ആനുകൂല്യം ലഭ്യമാക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//