Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

15/01/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (2) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ പുതിയ ഓഫീസ് മന്ദിരത്തിൽ ആധുനിക സജ്ജീകരണങ്ങളോട് കൂടിയ ഓഫീസ് സംവിധാനം നിലവിൽ വരുന്ന സാഹചര്യത്തിൽ ഓഫീസ് സുരക്ഷയും, നിരീക്ഷണവും മുൻനിർത്തി സിസിറ്റിവി സ്ഥാപിക്കേണ്ടതിന്റെ സാഹചര്യം കണക്കിലെടുത്ത് പഞ്ചായത്ത് ഭരണസമിതിയുടെ നിർദ്ദേശാനുസരണവും പദ്ധതി രൂപീകരിച്ച് അംഗീകാരം വാങ്ങി നടപ്പിലാക്കുന്നതിന് കാലതാമസ്സം നേരിടുമെന്നതിനാലും ഓഫീസ് ഉത്ഘാടനം 29.01.2025 തീയതിയിൽ നിശ്ചയിച്ചിരിക്കുന്നതിനാലും ഓഫീസ് ഇന്റീരിയർ വർക്ക് പൂർത്തിയായതിനു ശേഷം CCTV സ്ഥാപിക്കുന്നതിനുള്ള പ്രവർത്തിയും നെറ്റ്വർക്കിംഗും ചെയ്യുന്നത് ഇന്റീരിയനിന് കേടുപാട് സംഭവിക്കാൻ സാധ്യതയുള്ളതിനാലും മേൽ അടിയന്തിര സാഹചര്യങ്ങൾ കണക്കിലെടുത്ത് സി.സി റ്റി വി സ്ഥാപിക്കുന്നതിന് സെക്രട്ടറി 03.01.2025 ന് ക്വട്ടേഷൻ ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിൽ ടെക്നോവിഷൻ സെക്യൂരിറ്റി സൊല്യൂഷൻ എന്ന സ്ഥാപനം 40000 ( രൂപ നാൽപതിനായിരം ) രൂപയുടേയും സ്പീഡ്നെറ്റ് സെക്യൂരിറ്റി സൊല്യൂഷൻ 50000 രൂപയുടേയും സ്മാർട്ട് ടെക്നോളജി 45000 രൂപയുടേയും ക്വട്ടേഷൻ സമർപ്പിച്ചു. ഈ ക്വട്ടേഷനുതൾ കമ്മിറ്റി വിശദമായി പരിശോധിക്കുകയും പ്രസ്തുത ക്വട്ടേഷനുകളിൽ ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ ടെക്നോവിഷൻ സെക്യൂരിറ്റീസ് സൊല്യൂഷൻ എന്ന സ്ഥാപനത്തിന്റെ 40000 രൂപയുടെ ക്വട്ടേഷൻ കമ്മിറ്റി അംഗീകരിക്കുകയും അടിയന്തിരമായി CCTV സ്ഥാപിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//