Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/08/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (19) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാപഞ്ചായത്തിലെ 2019-2020 വര്‍ഷം അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 116 ചേരപ്പള്ളി കക്കോട്ടുകുന്ന് റോഡ് റീടാറിംഗ് എന്ന പ്രവൃത്തിയ്ക്കായി സൈറ്റ് പരിശോധിച്ചപ്പോള്‍ കൊണ്ക്രീട്ടിംഗ്/ മെറ്റലിംഗ് മാത്രമേ ചെയ്യാന്‍ കഴിയൂ എന്നും ടി പ്രവൃത്തിക്ക് വേണ്ടി മാറ്റിവെച്ചിരിക്കുന്ന 300000/- രൂപ മെയിന്‍റ്റനന്‍സ് ഗ്രാന്റ് ഫണ്ട് ആകയാല്‍ ടി പ്രവൃത്തി ചെയ്യാന്‍ കഴിയില്ല എന്നും ടി ഫണ്ട് മാറ്റുകയോ മറ്റേതെങ്കിലും പദ്ധതിയില്‍ വകയിരുത്തുകയോ ചെയ്യണമെന്നുള്ള നിര്‍വഹണ ഉദ്യോഗസ്ഥയുടെ അപേക്ഷ പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി പ്രോജക്റ്റ് നമ്പര്‍ 116 ചേരപ്പള്ളി കക്കോട്ടുകുന്ന് റോഡ് റീടാറിംഗ് എന്ന പ്രവൃത്തി ഉപേക്ഷിക്കുന്നതിനും ടി പ്രവൃത്തിയ്ക്കായി വകയിരുത്തിയ തുക പ്രോജക്റ്റ് നമ്പര്‍ 118 ചേരപ്പള്ളി ശിവന്‍ കോവില്‍ റോഡ് റീടാറിംഗ് എന്ന പ്രവൃത്തിയിലേക്ക് കൂട്ടി ചേര്‍ക്കുന്നതിനും ടി പദ്ധതി ഭേദഗതി ചെയ്യുന്നതിനും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//