Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/10/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തിലെ MGNREGS പദ്ധതിയുടെ 2019 -2020 ആക്ഷന്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കിണര്‍ റീ ചാര്‍ജ് കമ്പോസ്റ്റ് പിറ്റ് , സോക്ക് പിറ്റ് തുടങ്ങിയ വ്യക്തിഗത ആനുകൂല്യങ്ങളിലെക്ക് ഇതുവരെ അപേക്ഷകള്‍ ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ടി പ്രവൃത്തികള്‍ക്ക് പഞ്ചായത്ത് തലത്തില്‍ മാര്‍ക്ക് ഉള്ളതിനാല്‍ ആയത് ഉടനടി ചെയ്യേണ്ടതായിട്ടുണ്ട് എന്ന അക്രഡിറ്റഡ് എന്‍ജിനിയറുടെ അപേക്ഷ കമ്മറ്റിയില്‍ ചര്‍ച്ച ചെയ്തു. ആദ്യ ഘട്ടം എന്ന നിലയില്‍ ടി പ്രവൃത്തികള്‍ മറ്റുള്ളവരെ പരിചയപ്പെടുത്തുന്നതിനായി എല്ലാ വാര്‍ഡുകളിലെയും മേറ്റ്മാര്‍ക്ക് ടി ആനുകൂല്യം നല്‍കി പഞ്ചായത്തിന്റെ പോയിന്റ്‌ കൂട്ടുന്നതിനു വേണ്ടിയുള്ള നടപടി സ്വീകരിക്കുവാന്‍ MGNREGS അക്രഡിറ്റഡ് എന്‍ജിനിയര്‍ക്ക് നിര്‍ദ്ദേശം നല്‍കുവാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//