Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/10/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (7) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്ത് ശ്യാമ പ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിയ ഷോര്‍ട്ട് ഡ്യൂറെഷന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് എന്ന പദ്ധതിയ്ക്ക് ഭാരത്‌ സേവാ സമാജ് എന്ന സ്ഥാപനവുമായി കരാറില്‍ ഏര്‍പ്പെടുകയും കരാര്‍ പ്രകാരം 50 % തുകയായ 330000/- രൂപ ടി സ്ഥാപനത്തിന് നല്‍കിയിട്ടുണ്ട്. ടി പദ്ധതി പൂര്‍ത്തിയായിട്ടുണ്ടെന്നുള്ള ഭാരത്‌ സേവാ സമാജിന്റെ കത്ത് കമ്മറ്റിയില്‍ ചര്‍ച്ച ചെയ്തു. ടി പരിശീലനം തൃപ്തികരമായിരുന്നു എന്ന് മെമ്പര്‍മാര്‍ കമ്മറ്റിയില്‍ അഭിപ്രായപ്പെട്ടു. ആയതിനാല്‍ ഭാരത് സേവ സമാജിന്റെ അപേക്ഷ പരിഗണിച്ച് ബാക്കി നില്‍ക്കുന്ന തുകയില്‍ നിന്നും 200000/- രൂപ ചീഫ് കോ ഓര്‍ഡിനേറ്റര്‍ ഭാരത്‌ സേവാ സമാജിനു നല്‍കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//