Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/10/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (6) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്ത് ഇരിഞ്ചല്‍ വാര്‍ഡില്‍ നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രാമ കേന്ദ്രം പണിയുന്ന സ്ഥലത്ത് നിര്‍മ്മാണ പ്രവര്‍ത്തനത്തിനു തടസ്സമായി നില്‍ക്കുന്ന പാല മരം മുറിയ്ക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നുള്ള വാര്‍ഡ്‌ മെമ്പറുടെ കത്ത് കമ്മറ്റിയില്‍ ചര്‍ച്ച ചെയ്തു.ടി മരം ഉദ്ദേശം 200 അടി ഉയരത്തില്‍ വളര്‍ന്ന് നില്‍ക്കുന്നതും ടി മരത്തിന്റെ മൂട് ജീര്‍ണ്ണിച്ച് ഏതു നിമിഷവും അടുത്ത വീടിന്റെ മുകളില്‍ കൂടി വീഴാവുന്ന അവസ്ഥയിലാണ് ഉള്ളതെന്നും ആയത് ജീവഹാനി വരെ സംഭവി സംഭവിക്കും എന്നും കമ്മറ്റി വിലയിരുത്തി. ടി മരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ സംബന്ധിച്ച റിപ്പോര്‍ട്ട് വില്ലേജ് ഓഫീസര്‍ , കൃഷി ഓഫീസര്‍ എന്നിവരില്‍ നിന്നും ലഭ്യമാക്കുന്നതിന് ടി ഉദ്യോഗസ്ഥര്‍ക്ക് കത്ത് നല്‍കുന്നതിന് കമ്മറ്റി സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//