Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/10/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (5) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്ത് ശ്യാമ പ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന നടപ്പിലാക്കുന്ന എ പി ജെ അബ്ദുല്‍ കലാം സ്റ്റേഡിയം നിര്‍മ്മാണം എന്ന പ്രവൃത്തിയുടെ നിര്‍മ്മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വൈദ്യുതി കണക്ഷന്‍ എടുക്കുന്നതിലേക്കായി ആര്യനാട് KSEB അസിസ്റ്റന്റ് എന്‍ജിനിയറുടെ ഡിമാന്‍ഡ് നോട്ടീസ് പഞ്ചായത്ത് കമ്മറ്റിയില്‍ വിശദമായി ചര്‍ച്ച ചെയ്തു. പഞ്ചായത്തിലെ യുവജനങ്ങളുടെ കായിക ശേഷി പരിപോഷിപ്പിക്കുന്നതിന് ടി സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം വളരെ അത്യാവശ്യമാണ്. കൂടാതെ റര്‍ബന്‍ മിഷന്‍ പദ്ധതി മാര്‍ച്ച് 2020 നു അവസാനിക്കുന്നതിനാല്‍ ടി പ്രോജക്ടിന്റെ നിര്‍മാണത്തിനും സ്റ്റേഡിയത്തില്‍ തെരുവ് വിളക്ക് ലൈന്‍ വലിക്കുന്നതിനും ടി വൈദ്യുതി കണക്ഷന്‍ എടുക്കുന്നത് വളരെ അത്യാവശ്യമാണെന്ന് കമ്മറ്റി വിലയിരുത്തി. ആയതിനാല്‍ ആര്യനാട് KSEB അസിസ്റ്റന്റ് എന്‍ജിനിയറുടെ ഡിമാന്‍ഡ് നോട്ടീസ് പ്രകാരമുള്ള തുകയായ 62,262/- രൂപ ടി സെക്ഷനില്‍ ഒടുക്കുന്നതിനും ആയതിനു ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കുവാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി കമ്മറ്റി ഐക്യകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//