Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/10/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (22) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്ത് 2019-2020 സാമ്പത്തിക വര്‍ഷം സി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായ പ്രോജക്റ്റ് നമ്പര്‍ 47/19-20 പട്ടിക വര്‍ഗ്ഗ മേഖലയിലെ വയോജനങ്ങള്‍ക്ക് മെഡിക്കല്‍ ക്യാമ്പ് എന്ന പോജക്റ്റ്മായി ബന്ധപ്പെട്ട മെഡിക്കല്‍ ഓഫീസറുടെ അപേക്ഷ പഞ്ചായത്ത് കമ്മറ്റി ചര്‍ച്ച ചെയ്തു. പട്ടിക വര്‍ഗ്ഗ മേഖലയ്ക്ക് വേണ്ടി അനുവദിച്ച ടി പ്രോജക്റ്റിന്റെ ആദ്യ ഘട്ടം എന്ന നിലയില്‍ തേവിയാര്കുന്ന് ഗവ. ട്രൈബല്‍ എല്‍ പി എസ് ല്‍ വെച്ച് ഒരു മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുകയുണ്ടായി.പ്രസ്തുത ക്യാമ്പിനോടനുബന്ധിച്ച് ആര്യനാട് സി എച്ച് സി നേത്രവിഭാഗത്തിലെ നേത്രരോഗ വിദഗ്ധന്‍ 81 ആളുകളുടെ കണ്ണ് പരിശോധന നടത്തിയതില്‍ 49 ആളുകള്‍ക്ക് നേത്ര വൈകല്യങ്ങള്‍ കണ്ടെത്തുകയുണ്ടായി.അഞ്ച് തിമിരം കേസുകളെ സി എച്ച് സി യിലേക്ക് റഫര്‍ ചെയ്തു നേത്ര വൈകല്യമുള്ള 44 പേര്‍ക്ക് കണ്ണട നല്‍കി കാഴ്ചാ വൈകല്യം പരിഹരിക്കാന്‍ ശുപാര്‍ശ ചെയ്തു. പ്രോജക്റ്റില്‍ കണ്ണട വാങ്ങി നല്‍കല്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.ആയതിനാല്‍ ടി പ്രോജക്ടിന്റെ അടങ്കല്‍ തുകയില്‍ മാറ്റം വരുത്താതെ പ്രോജക്റ്റ് ഭേദഗതി ചെയ്യുന്നതിനു കമ്മറ്റി തീരുമാനിക്കുകയും വാര്‍ഷിക പദ്ധതി ഭേദഗതി സമയത്ത് ടി പ്രോജക്റ്റ് ഭേദഗതി ചെയ്യുവാന്‍ സി എച്ച് സി മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//