Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/10/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (19) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തിലെ അംഗന്‍വാടികളില്‍ നിന്ന് യഥാര്‍ഥത്തില്‍ പോഷകാഹാരം / ഭക്ഷണം സ്വീകരിക്കുന്നവരുടെ എണ്ണവും നല്‍കുന്നവരുടെ എണ്ണവും ഇടയ്ക്കിടെ പരിശോധനയ്ക്ക് വിധേയമാക്കണം. ഇതിനായി അംഗന്‍വാടി വെല്‍ഫയര്‍ കമ്മറ്റിയ്ക്ക് പുറമേ ഗ്രാമസഭ അംഗങ്ങളില്‍ നിന്നും പൊതു സമ്മതരായ അഞ്ച് പേരടങ്ങുന്ന ഒരു നിരീക്ഷണ കമ്മറ്റി രൂപീകരിക്കുകയും ടി കമ്മറ്റി മാസത്തില്‍ കുറഞ്ഞത് ഒരു തവണയെങ്കിലും വാര്‍ഡിലുള്ള അംഗന്‍വാടികള്‍ സന്ദര്‍ശിക്കേണ്ടതും പോഷകാഹരത്തിന്റെ ഗുണനിലവാരവും കണക്കുകളും പരിശോധനയ്ക്ക് വിധേയമാക്കുന്നതിനുമായി പഞ്ചായത്ത് തലത്തില്‍ ഒരു നിരീക്ഷണ കമ്മറ്റി രൂപീകരിക്കാന്‍ ഐ സി ഡി എസ് സൂപ്പര്‍ വൈസറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//