30/10/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (13) നമ്പര്‍ തീരുമാനം
ഗവ.ലോവര്‍ പ്രൈമറി സ്കൂള്‍ പഴയതെരുവ് ഹെഡ്മിസ്ട്രസിന്റെ സ്കൂള്‍ ആധുനികവത്കരിച്ച് പഠനയോഗ്യമാക്കുന്നത് സംബന്ധിച്ച അപേക്ഷ കമ്മറ്റിയില്‍ ചര്‍ച്ച ചെയ്തു. 1948 ല്‍ ഓലമേഞ്ഞ ഒരു കേട്ടിടത്തോട് കൂടി ആരംഭിച്ച വിദ്യാലയമാണിത്. ഈ സ്കൂള്‍ നിലവില്‍ നഴ്സറി മുതല്‍ 4ആം ക്ലാസ് വരെ അധ്യാപനം നടത്തി വരുന്നു. 1957ല്‍ നിലവിലുണ്ടായിരുന്ന ഓല മേഞ്ഞ കെട്ടിടം തീ പിടിച്ച് നശിച്ചതിനാല്‍ ഓട് മേഞ്ഞ കെട്ടിടം നിര്‍മ്മിക്കുകയും കാലപഴക്കം കാരണം പഴകി ജീര്‍ണ്ണിച്ചിരുന്ന ടി കെട്ടിടത്തിന്റെ മേല്‍ക്കൂര 2016-2017 ല്‍ പുതുക്കിപണിതിട്ടുള്ളതുമാണ്. എന്നിരുന്നാലും മേല്‍ക്കൂരയിലെ സീലിംഗ് ഇളകി വീണു കൊണ്ടിരിക്കുന്നതിനാല്‍ കുഞ്ഞുങ്ങള്‍ക്കും ജീവനക്കാര്‍ക്കും എപ്പോള്‍ വേണമെങ്കിലും അപകടം സംഭവിക്കാമെന്ന അവസ്ഥയാണ്ഇപ്പോള്‍ നിലവിലുള്ളത്. ഈ സ്കൂളില്‍ നിലവിലെ ക്ലാസ് റൂമുകള്‍ക്ക് കലാകാലങ്ങളിലുള്ള അത്യാവശ്യ മെയിന്റനന്‍സ് നടത്തിയിട്ടില്ലാത്തതിനാലും കാലപ്പഴക്കം കൊണ്ടും നശിച്ച്കൊണ്ടിരിക്കുകയാണ്. ഭിത്തികള്‍ തേച്ചത് ഇളകി വീഴുന്നു.വാതിലുകള്‍ കട്ടളകളില്‍ നിന്നും വേര്‍പ്പെട്ടിരിക്കുന്നു. കട്ടിള ഭിത്തിയില്‍ നിന്നും വേര്‍പ്പെട്ട് വീഴാവുന്ന അവസ്ഥയിലായതിനാല്‍ പല വാതിലുകളും തുറക്കാന്‍ കഴിയാതെ അടച്ചിട്ടിരിക്കുകയാണ്. ബ്ലാക്ക് ബോര്‍ഡുകളും മെച്ചപ്പെട്ടതല്ല. സ്വന്തമായി ഫണ്ടില്ലാത്തതിനാല്‍ കേടുവന്ന കമ്പ്യൂട്ടറുകള്‍ നന്നാക്കാന്‍ കഴിയുന്നില്ല. കുട്ടികള്‍ക്ക് ഭക്ഷണം പാകം ചെയ്യാന്‍ സൌകര്യപ്രദമായ പാചകപ്പുര ഇല്ല. ചുറ്റുമതില്‍ ഇല്ലാത്തത് മൂലം സ്കൂള്‍ പ്രവൃത്തി സമയത്തിനു ശേഷവും അവധി ദിവസങ്ങളിലും സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം നടക്കുന്നു.കൂടാതെ തെരുവ് നായ്ക്കളുടെ ശല്യവും വര്‍ധിച്ച് വരുകയാണ്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എല്ലാ സ്കൂളുകളിലും സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ അനുവദിച്ച് നടപ്പിലാക്കിയെങ്കിലും ടി വിദ്യാലയത്തിനു ആയത് ലഭിച്ചിട്ടില്ല എന്നുള്ള കാര്യങ്ങള്‍ കമ്മറ്റി വിലയിരുത്തി. ആകയാല്‍ ടി വിദ്യാലയത്തിന്റെ ശോചനീയാവസ്ഥ മനസിലാക്കി പുതുക്കി പണിയുന്നതിനാവശ്യമായ ഫണ്ട് നല്‍കുന്നതിന് ബഹു സര്‍ക്കാര്‍ , എം പി , എം എല്‍ എ എന്നിവരോട് അഭ്യര്‍ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/10/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//