Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/10/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (9) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്ത് 2019-2020 സാമ്പത്തിക വര്‍ഷം നടപ്പിലാക്കുന്ന പ്രോജക്റ്റ് നമ്പര്‍ 243/19-20 മലയന്‍തേരി പള്ളി നട നടപ്പാത കോണ്‍ക്രീറ്റ് എന്ന പദ്ധതി പഞ്ചായത്തിന്റെ മിച്ച ഭൂമിയായ 4 സെന്റിലാണ് ചെയ്യുന്നത്. എന്നാല്‍ ടി ഭൂമി ഇപ്പോള്‍ പരിസരവാസികള്‍ കൈയ്യേറുകയും നടപ്പാതയ്ക്കായി വിട്ടു നല്‍കാന്‍ തയാറാകുന്നും ഇല്ല.പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെട്ട നടപ്പാതയാണിത്‌.ടി വിഷയം കമ്മറ്റിയില്‍ വിശദമായി ചര്‍ച്ച ചെയ്യുകയും ടി വസ്തു അളന്നു തിട്ടപ്പെടുത്തുന്നതിന് റവന്യു അധികാരികള്‍ക്ക് കത്ത് നല്‍കുന്നതിനും തുടര്‍ നടപടി സ്വീകരിക്കുന്നതിനും കമ്മറ്റി സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//