Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/10/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (7) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ മീനാങ്കല്‍ വാര്‍ഡില്‍ മലയന്‍തേരി അംഗന്‍വാടിയില്‍ പമ്പ്‌ സെറ്റ് കേടായിട്ട് 2 വര്‍ഷമായതിനാല്‍ ഒരു പമ്പ്‌ സെറ്റ് വാങ്ങുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നുള്ള വാര്‍ഡ്‌ മെമ്പറുടെ കത്ത് കമ്മറ്റിയില്‍ ചര്‍ച്ച ചെയ്തു. ചെറിയ കുട്ടികള്‍ പഠിക്കുന്ന അംഗന്‍വാടിയായതിനാലും വെളളത്തിന്റെ ആവശ്യം അത്യാവശ്യമായതിനാലും ഗ്രാമ പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നും പമ്പ്‌ സെറ്റ് വാങ്ങി നല്കുന്നത്തിനും ആയതിനു ആവശ്യമായ എസ്റ്റിമേറ്റ് എടുക്കുന്നതിനു അസി.എന്‍ജിനിയര്‍ എല്‍ എസ് ജി ഡി യെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//