Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

07/11/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (15) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ശ്യാമ പ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അംഗീകാരം ലഭ്യമായ ഷോര്‍ട്ട് ഡ്യൂറേഷന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് എന്ന പദ്ധതിയ്ക്ക് 660000/- രൂപയാണ് വകയിരുത്തിയിരിക്കുന്നത്.ടി പദ്ധതിയുടെ നിര്‍വഹണ ഏജന്‍സിയായി ബി എസ് എസ് നെ യാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. നാളിതുവരെ 530000/- രൂപ നല്‍കിയിട്ടുണ്ട്. പദ്ധതി ഫലപ്രദമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചതായി യോഗം വിലയിരുത്തി. ആയതിനാല്‍ ബാക്കി നല്‍കാനുള്ള 130000/- രൂപയുടെ അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് തുക BSS നു അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//