Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

07/11/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (10) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാപഞ്ചായത്തിലെ 2019-2020 വാര്‍ഷിക പദ്ധതിയില്‍‍‍ ഉള്‍പ്പെടുത്തി സെക്രട്ടറി നിര്‍വഹണ ഉദ്യോഗസ്ഥയായ പ്രോജക്റ്റ് നമ്പര്‍ 40/2019-20 ഇറവൂര്‍ സാംസ്കാരിക നിലയത്തിന് വസ്തു വാങ്ങല്‍ എന്ന പദ്ധതിയിലേക്ക് ക്ഷണിച്ച ക്വട്ടെഷനുകളില്‍ തിരുവനനന്തപുരം ജില്ലയില്‍ നെടുമങ്ങാട് താലൂക്കില്‍ ആര്യനാട് വില്ലേജില്‍ കോട്ടയ്ക്കകം മുറിയില്‍ ഇറവൂര്‍ വലിയകളം കൃഷ്ണവിലാസത്തില്‍ ശ്രീ. ബിനുകുമാര്‍ കെ S/O കൃഷ്ണപണിക്കര്‍ എന്നയാളുടെ പേര്‍ക്കുള്ള ആര്യനാട് വില്ലേജില്‍ മുന്‍ സര്‍വ്വേ 1610/3 ന് പുതിയ റീ സര്‍വ്വേ ബ്ലോക്ക് നമ്പര്‍ 48 ല്‍ 10536 നമ്പര്‍ തണ്ടപ്പേരില്‍ കൊണ്ട പുതിയ റീ സര്‍വ്വേ 371/13 ല്‍ റീസര്‍വ്വേ നമ്പര്‍ 543/ 3-3-1 ല്‍ പെട്ട 10 സെന്റ്‌ വസ്തുവെ സെന്റ്‌ ഒന്നിന് 90000/- രൂപ വിലയ്ക്ക് നല്‍കാം എന്ന് നല്‍കിയ ക്വട്ടേഷന്‍ കമ്മറ്റി പരിശോധിക്കുകയും സ്ഥല പരിശോധന നടത്തിയതില്‍ ടി സ്ഥലം സാംസ്കാരിക നിലയം നിര്‍മ്മിക്കുന്നതിന് അനുയോജ്യമാണെന്ന് ബോധ്യപ്പെട്ടതിനാല്‍ ടി ക്വട്ടേഷന്‍ കമ്മറ്റി അംഗീകരിച്ചു. സര്‍ക്കാര്‍ വാല്യുവേഷന്‍ വാങ്ങി തുടര്‍ നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//