Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

13/12/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (23) നമ്പര്‍ തീരുമാനം

തീരുമാനം:

വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന്റെ ബി പി 2 /198/2019/ VLND നമ്പര്‍ കത്തും ഇതുമായി ബന്ധപ്പെട്ട് ശ്രീമതി കസ്തൂരി പഞ്ചായത്ത് കമ്മറ്റിയ്ക്ക് നല്‍കിയ അപേക്ഷയും കമ്മറ്റി ചര്‍ച്ച ചെയ്തു. വെള്ളനാട് (അഡീഷ്ണല്‍) ICDS പ്രോജക്ടിന്റെ കീഴിലുള്ള സെന്റര്‍ നമ്പര്‍ 141(30) നമ്പര്‍ അംഗന്‍വാടി കെട്ടിടം 1975 ല്‍ ഡിപ്പാര്‍ട്ട്മെന്റ് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ചതാണെന്നും ടി കെട്ടിടം കാലഹരണപ്പെട്ട് പോയതിനാല്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് 2020 -21 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുക വകയിരുത്തുമെന്ന് യോഗം വിലയിരുത്തി.ടി കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലം പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ നിലനിര്‍ത്തി കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തി കമ്മറ്റി ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//