Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

13/12/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (21) നമ്പര്‍ തീരുമാനം

തീരുമാനം:

നെടുമങ്ങാട് താലൂക്ക് സപ്ലൈകോ ഡിപ്പോ മാനേജരുടെ കത്ത് കമ്മറ്റിയില്‍ ചര്‍ച്ച ചെയ്തു. ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ നിലവില്‍ ആര്യനാട്, പറണ്ടോട് എന്നിവിടങ്ങളില്‍ സപ്ലൈകോയുടെ രണ്ട് ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിച്ച് വരുന്നു. ഇതിനു പുറമേ സപ്ലൈകോയുടെ മറ്റൊരു വില്‍പ്പനശാലകൂടി ഈ പഞ്ചായത്തില്‍ ആരംഭിക്കണമെന്നുണ്ടെങ്കില്‍ ആയത് മാവേലി സൂപ്പര്‍ സ്റ്റൊറോ , സൂപ്പര്‍ മാര്‍ക്കറ്റോ ആയിരിക്കണമെന്നും 700 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള അനുയോജ്യമായ കെട്ടിടം ആജീവാനാന്തം വാടക രഹിതമായി നല്‍കുകയും കംപ്യുട്ടര്‍ അനുബന്ധ സാമഗ്രികള്‍ക്കുമായി സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള നിശ്ചിത തുക നല്‍കണമെന്നുള്ള കത്ത് പഞ്ചായത്ത് കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്തു. ആജീവാനാന്തം വാടക നല്‍കുക എന്നതും കംപ്യുട്ടര്‍ അനുബന്ധ സാമഗ്രികള്‍ക്കുമായി തുക അനുവദിക്കുകയും ചെയ്യുക എന്നതും നിലവിലെ സാഹചര്യത്തില്‍ തനത് ഫണ്ടില്‍ നിന്നും നല്‍കാന്‍ കഴിയില്ല എന്ന് യോഗം വിലയിരുത്തി. ടി വിവരം താലൂക്ക് സപ്ലൈകോ ഡിപ്പോ മാനേജരെ അറിയിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//