Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

13/12/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (20) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് പബളിക്ക് മാര്‍ക്കറ്റ് ലേലം പിടിച്ച ശ്രീ. ജാഫര്‍ ന്റെ പരാതി കമ്മറ്റി ചര്‍ച്ച ചെയ്തു. മാര്‍ക്കറ്റിന്റെ പ്രവര്‍ത്തന സമയത്ത് മാര്‍ക്കറ്റിന്റെ പരിസരത്തും പാലത്തിനു സമീപവും ബിവറേജ് കോര്‍പ്പറേഷന്‍ പരിസരത്തും മത്സ്യം, പച്ചക്കറികള്‍ മരിച്ചിനി എന്നിവ വ്യാപാരം നടത്തുന്നതിനാല്‍ മാര്‍ക്കറ്റില്‍ ആളുകള്‍ കുറയുന്നു.മാത്രമല്ല മാര്‍ക്കറ്റ് സ്റ്റാളിന്റെ വാടക നല്‍കാന്‍ മീന്‍ കച്ചവടക്കാര്‍ തയ്യാറാകുന്നില്ല. ടി വിഷയം കമ്മറ്റിയില്‍ വിശദമായി ചര്‍ച്ച ചെയ്യുകയും ടി നടപടി തുടര്‍ന്നാല്‍ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കും എന്ന് പഞ്ചായത്ത് കമ്മറ്റി വിലയിരുത്തി. ആയതിനാല്‍ മേല്‍സ്ഥലങ്ങളിലും പുറംമ്പോക്ക് പ്രദേശത്തെയും അനധികൃത കച്ചവടം നിരോധിക്കുന്നതിന് പോലീസ് സഹായത്തോടെ നടപടി സ്വീകരിക്കുവാന്‍ സെക്രട്ടറിയ്ക്ക് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//