Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

13/12/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (14) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പാലൈക്കോണം വാര്‍ഡില്‍ മാധവ് നഗര്‍ റോഡിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനനങ്ങള്‍ക്കായി ഗ്രാമ പഞ്ചായത്ത് ഫണ്ട് വകയിരുത്തിയിരുന്നുവെങ്കിലും ശ്രീമതി.സരസ്വതി എന്നയാളിന്റെ തടസ്സ വാദങ്ങള്‍ കാരണങ്ങളാല്‍ പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. റോഡിനായുള്ള സ്ഥലം പൂര്‍ണ്ണമായും ശ്രീ. ബാലചന്ദ്രന്‍ , മോഹനവിലാസം, പള്ളിവേട്ട, ആര്യനാട് എന്നയാള്‍ പഞ്ചായത്തിനു കൈമാറിയിട്ടുള്ളതാണ്. ആകയാല്‍ ടി പദ്ധതിയുടെ നിര്‍വഹണം നടത്തുന്നതിനു ടി റോഡിന്‍റെ അതിര്‍ത്തി നിര്‍ണ്ണയിച്ച് നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന ടി വാര്‍ഡ്‌ മെമ്പറുടെ അപേക്ഷ പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി ടി റോഡിന്‍റെ അതിര്‍ത്തി നിര്‍ണ്ണയിച്ച് നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് തഹസില്‍ദാറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//