Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

15/01/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ ചൂഴ വാർഡിൽ ശ്രീമതി.സുനിത, അനീഷ ഭവൻ, കൊറണ്ടിവിള, പുനലാൽ.പി.ഒ എന്നയാളുടെ വീടിനു സമീപത്തായി ശ്രീ.റിയാസ്.എച്ച്, ജുനൈദ മൻസിൽ, കവിയാക്കോട്.പി.ഒ, വെള്ളനാട് എന്നയാളുടെ ഒരുമൂട് പുളിമരം പരാതിക്കാരിയുടെ വീടിന് അപകടകരമായി നിൽക്കുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥലപരിശോധന നടത്തുകയും എതിർകക്ഷിക്ക് പ്രസ്തുത മരം മുറിച്ച് മാറ്റുന്നതിന് മൂന്ന് തവണ നോട്ടീസ് നൽകിയിട്ടുള്ളതും എന്നാൽ എതിർകക്ഷി ആയതിൻമേൽ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. മേൽ സാഹചര്യത്തിൽ പരാതിക്കാരിയായ ശ്രീമതി.സുനിതയുടേയും കുടുംബത്തിന്റേയും ജീവനും സ്വത്തിനും ഭീഷണിയായി നിൽക്കുന്ന പ്രസ്തുത പുളിമരം പഞ്ചായത്ത് രാജ് ആക്ട് സെക്ഷൻ 238 പ്രകാരം തുടർനടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//