Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

24/12/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാം പഞ്ചായത്തില്‍ വലിയകലുംഗ് വാര്‍ഡില്‍ വി ഇ ഒ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 66 ഭവന പുനരുദ്ധാരണം (ജനറല്‍) എന്ന പദ്ധതിയില്‍ ഗുണഭോക്തൃ പട്ടികയില്‍ 34 ആയും വലിയകലുംഗ് വാര്‍ഡിലെ ഗ്രാമ സഭ ഗുണഭോക്തൃ പട്ടികയില്‍ ക്രമ നമ്പര്‍ 2 ആയും ഉള്‍പ്പെട്ടിട്ടുള്ള ശ്രീ ദാമോദര പണിക്കര്‍ വലിയമല തടത്തരികത്ത് വീട് വലിയകലുംഗ് എന്നയാളുടെ വീട് കഴിഞ്ഞ കാറ്റത്തും മഴയത്തും ഏതാണ്ട് പൂര്‍ണ്ണമായും നശിച്ച് പോയിരിക്കുന്നു. ടിയാള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ടി വീട് പുനരുദ്ധാരണം ചെയ്യാതെ താമസിക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഉള്ളത് ആകയാല്‍ ടിയാള്‍ക്ക് വളരെ അടിയന്തിരമായി ഭവന പുനരുദ്ധാരണത്തിനു ആനുകൂല്യം ലഭ്യമാക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത് എന്നും കമ്മറ്റി വിലയിരുത്തി ആകയാല്‍ ടി പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയില്‍ 16 ആയും വലിയകലുംഗ് വാര്‍ഡിലെ ഗ്രാമ സഭ ഗുണഭോക്തൃ പട്ടികയില്‍ ക്രമ നമ്പര്‍ 1 ആയി ഉള്‍പ്പെട്ടിട്ടുള്ളതുമായ ശ്രീമതി ഉഷൈദാ ബീവി , മിലാദ് മന്‍സില്‍ മൂന്നാംകല്ല് എന്നയാള്‍ക്ക് പകരം ശ്രീ ദാമോദര പണിക്കര്‍ വലിയമല തടത്തരികത്ത് വീട് വലിയകലുംഗ് എന്നയാള്‍ക്ക് ആദ്യം ആനുകൂല്യം അനുവദിക്കുന്നതിനും ടിയാളുടെ ക്രമനമ്പര്‍ എത്തുന്ന മുറയ്ക്ക് ശ്രീമതി ഉഷൈദാ ബീവി , മിലാദ് മന്‍സില്‍ മൂന്നാംകല്ല് എന്നയാള്‍ക്ക് ആനുകൂല്യം നല്‍കുന്നതിനും നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//