Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

21/01/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കോട്ടയ്ക്കകം വാര്‍ഡില്‍ ശ്രീ പ്രദ്യുമ്ന പണിക്കര്‍ , പ്രശാന്ത് ഭവന്‍ , കോട്ടയ്ക്കകം ആര്യനാട് എന്നയാള്‍ ടി യാളുടെ വസ്തുവിന് സമീപമുള്ള പുറംപോക്കില്‍ നില്‍ക്കുന്ന ഒരു മൂട് മരുത് തന്റെ വിളയിലെ ധാന്യങ്ങള്‍ക്കും കമ്പിവേലിയ്ക്കും നാശ നഷ്ടങ്ങള്‍ വരുത്തിയിരിക്കുന്നു. ആകയാല്‍ തനിക്ക് കൃഷി ചെയ്യാനുള്ള അവസരം ഒരുക്കി നല്‍കണമെന്ന് അപേക്ഷിച്ചിരിക്കുന്നു. ടി പരാതി പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി ടി സ്ഥലം പരിശോധിച്ച് നിയമാനുസരണ നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//