Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

21/01/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (16) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നിര്‍വഹണ ഉദ്യോഗസ്ഥനായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 41 /2019 പള്ളിവേട്ട കമ്മ്യൂണിറ്റി ഹാളിനു വസ്തു വാങ്ങല്‍ (രണ്ടാഘട്ടം) എന്ന പ്രോജക്റ്റ് പ്രകാരം വസ്തു വാങ്ങുന്നതിന് എല്ലാ അനുമതികളും ലഭ്യമായിട്ടുണ്ട് . പ്രമാണം എഴുത്ത് കൂലി 70993/- രൂപയാകും എന്ന് വെണ്ടര്‍ ആയ ശ്രീമതി ഓമനയമ്മ അറിയിച്ചിരിക്കുന്നു. പ്രോജക്റ്റ് അടങ്കല്‍ തുകയില്‍ നിന്നും വസ്തുവിന്റെ വില കഴിഞ്ഞ് 64113/- രൂപ മാത്രമേ നല്‍കാന്‍ കഴിയൂ. ആകയാല്‍ ബാക്കി വരുന്ന 6880/- രൂപ ആധാരം എഴുതി കഴിയുന്ന മുറയ്ക്ക് തനത് ഫണ്ടില്‍ നിന്നും അനുവദിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//