Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

07/03/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (6) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ശ്യാമപ്രസാദ്‌ മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം ഏറ്റെടുത്തിട്ടുള്ള UPGRADATION OF PRIMARY,SECONDARY AND HIGHER SECONDARY SCHOOL എന്ന COMPONENT-ല്‍ ഉള്‍പ്പെട്ട (750000/- രൂപ വകയിരുത്തിട്ടുള്ള) INSTALLATION OF SMART CLASS ROOM IN FIVE SCHOOL എന്ന പദ്ധതിയുടെ നിര്‍വഹണത്തിന് വകയിരുത്തിയിട്ടുളള തുക അപര്യാപ്തമാണെന്ന് യോഗം വിലയിരുത്തി. അക്രഡിറ്റേഷന്‍ ഉള്ള സ്ഥാപനങ്ങളില്‍ നിന്നും ഇന്‍വോയിസ്‌ ലഭ്യമായത് പ്രാഥമികമായി പരിശേധിച്ചപ്പോള്‍ ഒരു സ്മാര്‍ട്ട്‌ ക്ലാസ്സ്‌ റൂം നിര്‍മ്മിക്കുന്നതിന് ഏകദേശം 250000/- രൂപക്ക് മുകളിലാകുമെന്ന് കമ്മറ്റി അഭിപ്രായപ്പെട്ടു.ആയതിനാല്‍ അനുവദിച്ച തുക ഉപയോഗിച്ച് 3 സ്കൂളില്‍ മാത്രമേ സ്മാര്‍ട്ട്‌ ക്ലാസ്സ്‌ റൂം സ്ഥാപിക്കാന്‍ സാധിക്കുകയുള്ളവെന്ന് യോഗം വിലയിരുത്തി .ഈ കാര്യം ബഹു:പ്രൊജക്റ്റ്‌ ഡയറക്ടര്‍,ബഹു:ഗ്രാമ വികസന കമ്മിഷണര്‍ എന്നിവര്‍ പങ്കെടുത്ത റര്‍ബന്‍ മിഷന്‍ അവലോകനയോഗത്തില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും ഏറ്റവും അത്യാവശ്യമായ 3 സ്കൂളുകളില്‍ ടി പദ്ധതി നടപ്പിലാക്കുന്നതിന് റര്‍ബന്‍ മിഷന്‍ അധികാരികളില്‍ നിന്നും വാക്കാല്‍ അനുമതി ലഭിച്ചിട്ടുണ്ടെന്നും യോഗം അഭിപ്രായപെട്ടു.ആയത് പ്രകാരം ചുവടെ പറയുന്ന 3 സ്കൂളുകളെ ടി പദ്ധതി നടപ്പിലാക്കുന്നതിന് തെരഞ്ഞെടുത്ത് യോഗം തീരുമാനിച്ചു. 1.തേവിയാരുകുന്ന് ഗവ:ട്രൈബല്‍ LP സ്കൂള്‍ 2.ഗവ: LPS പറണ്ടോട് 3.മീനാങ്കല്‍ ട്രൈബല്‍ ഹൈസ്കൂള്‍

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//