Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

14/02/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ 2009-10 കാലയളവിൽ നിലവിലെ ഏഴാം വാർഡിൽ അണിയില കടവിനോട് ചേർന്ന് പഞ്ചായത്ത് വക വസ്തുവിലുണ്ടായിരുന്ന റബ്ബർ ടാപ്പ് ചെയ്യുന്നതിന് വേണ്ടി ശ്രീമതി. വിജയകുമാരി ലേലം കൊണ്ടത് പ്രകാരം 10000/- രൂപ ഗ്രാമപഞ്ചായത്തിൽ ഒടുക്കിയിട്ടുള്ളതും , എന്നാൽ ടിയാളുടേതല്ലാത്ത കാരണത്താൽ ലേല വ്യവസ്ഥ പ്രകാരം റബ്ബർ ടാപ്പ് ചെയ്യുന്നതിന് സാധിച്ചിട്ടില്ലാത്തതാണ് എന്നും ടി തുക തിരികെ നൽകണമെന്നുമുള്ള ശ്രീമതി. വിജയകുമാരി എന്നവരുടെ അപേക്ഷ കമ്മിറ്റി ചർച്ച ചെയ്തു. ടിയാൾക്ക് അർഹതപ്പെട്ട തുകയാണെന്ന് കമ്മിറ്റി വിലയിരുത്തുകയും 10000/- രൂപ മടക്കി നൽകുന്നതിന് വേണ്ട തുടർനടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//