Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

21/03/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്ത് ശ്യാമപ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അംഗീകാരം ലഭ്യമായതും 2 കോടി 70 ലക്ഷം രൂപ വകയിരുത്തിയിട്ടുളളതുമായ Construction of Convergence centre and Day Care Building എന്ന പദ്ധതിക്ക് 13/12/2019 തീയതിയിലെ V(7) നമ്പര്‍ തീരുമാന പ്രകാരം തയ്യാറാക്കിയ റിവൈസ്ഡ് എസ്റ്റിമേറ്റ് അംഗീകരിക്കണമെന്നുളള നിര്‍വ്വഹണ ഏജന്‍സിയായ WAPCOS Limited ന്‍റെ 16/03/2020 തീയതിയിലെ കത്ത് യോഗം ചര്‍ച്ച ചെയ്തു. 13/12/2019 തീയതിയിലെ V(7) നമ്പര്‍ തീരുമാന പ്രകാരം അടങ്കല്‍ തുകയില്‍ മാറ്റം വരുത്താതെ എസ്റ്റിമേറ്റില്‍ മാറ്റങ്ങള്‍ വരുത്തി തയ്യാറാക്കിയ റിവൈസ്ഡ് ഡി.പി.ആര്‍ യോഗം അംഗീകരിച്ചു. തുടര്‍ നടപടികള്‍ സ്വീകരിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//