Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

27/05/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (5) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്ത് ശ്യാമപ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അംഗീകാരം ലഭ്യമായതും 1 കോടി രൂപ വകയിരുത്തിയിട്ടുളളതുമായ Construction of APJ Abdulkalam Stadium എന്ന പദ്ധതിയുടെ നിര്‍വ്വഹണത്തിന് 07/12/2018 തീയതിയിലെ 8(2) തീരുമാനപ്രകാരം WAPCOS Limited - നെ ചുമതലപ്പെടുത്തിയിരുന്നു. നിര്‍വ്വഹണ സമയത്ത് ടി പദ്ധതിയുടെ അടങ്കല്‍ തുകയില്‍ മാറ്റം വരുത്താതെ എസ്റ്റിമേറ്റില്‍ ചില മാറ്റങ്ങള്‍ അനിവാര്യമായി വന്നിട്ടുളളത് യോഗം ചര്‍ച്ച ചെയ്തു. ആയതു പ്രകാരം തയ്യാറാക്കിയ റിവൈസ്ഡ് എസ്റ്റിമേറ്റ് അംഗീകരിക്കണമെന്നുളള നിര്‍വ്വഹണ ഏജന്‍സിയായ WAPCOS Limited - ന്‍റെ 19/05/2020 തീയതിയിലെ കത്തും യോഗം ചര്‍ച്ച ചെയ്തു. അടങ്കല്‍ തുകയില്‍ മാറ്റം വരുത്താതെ എസ്റ്റിമേറ്റില്‍ മാറ്റങ്ങള്‍ വരുത്തി WAPCOS Limited തയ്യാറാക്കിയ റിവൈസ്ഡ് ഡി.പി.ആര്‍ യോഗം അംഗീകരിച്ചു. തുടര്‍ നടപടികള്‍ സ്വീകരിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//