Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

22/06/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പഴയ തെരുവ് കണിയാകുഴി തോട്ടരികത്ത് വീട്ടില്‍ പൌലോസ് മകന്‍ പി സൈമണ്‍ എന്നയാള്‍ തനിക്ക് ലൈഫ് ഭവന നിര്‍മ്മാണ പദ്ധതി പ്രകാരം അനുവദിച്ച വീടിന്റെ നിര്‍മ്മാണത്തിനായി സാധനങ്ങള്‍ കൊണ്ട് പോകുന്നതിന് ഇദ്ദേഹത്തിന്റെ വീടിനു സമീപമുള്ള തോട്ടില്‍ ഒരു സ്ലാബ് നിര്‍മ്മിക്കുന്നതിന് അനുമതിയ്ക്കായി അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷ പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി ടിയാളുടെ വീട്ടിലേയ്ക്ക് സാധനങ്ങള്‍ കൊണ്ട്പോകുന്നതിനു സ്വന്തം ചെലവില്‍ ടി തോട്ടില്‍ ഒരു സ്ലാബ് നിര്‍മ്മിക്കുന്നതിന് അനുമതി നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//