22/06/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (3) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിൽ 2018-19, 2019-20 സാമ്പത്തിക വർഷങ്ങളിലെ വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള അപേക്ഷകൾക്ക് യഥാസമയം ആനുകൂല്യം നൽകുന്നില്ലായെന്നുള്ള അപേക്ഷകരുടെ പരാതികൾ ഉയർന്നുവന്ന സാഹചര്യത്തിൽ തൊഴിലുറപ്പ് സെക്ഷനിലെ ജീവനക്കാരുടെ ഒരു മീറ്റിംഗ് ബഹു. പഞ്ചായത്ത് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ ചേരുകയും വ്യക്തിഗത ആനുകൂല്യങ്ങൾക്കുളള അപേക്ഷകൾ (മെറ്റീരിയൽ പ്രവൃത്തികൾ) എത്രയും പെട്ടെന്ന് തീർപ്പ് കൽപ്പിക്കണമെന്ന് MGNREGA ജീവനക്കാർക്ക് നിർദ്ദേശം നൽകുകയും ചെയ്തു. ടി നിർദ്ദേശങ്ങൾ നാളിതുവരെയായിട്ടും ചെയ്തുതീർത്തിട്ടില്ലായെന്ന് പഞ്ചായത്ത് മെമ്പർമാർ കമ്മിറ്റിയിൽ പറയുകയും വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള അപേക്ഷകൾ ധാരാളം തീർപ്പ് കൽപ്പിക്കാനുണ്ടെന്ന് കമ്മിറ്റി വിലയിരുത്തി. തിരുവനന്തപുരം ജില്ലയിൽ മെറ്റീരിയൽ വർക്കിന്റെ പുരോഗതിയുടെ കാര്യത്തിൽ ആര്യനാട് ഗ്രാപഞ്ചായത്ത് വളരെ പുറകിലാണെന്നും ഇത് സംബന്ധിച്ച് വെള്ളനാട് ബ്ലോക്കിലെ ജോയിന്റ് ബി.ഡി.ഒ പല പ്രാവശ്യം സെക്ഷനിലെ ജീവനക്കാരുടെ മീറ്റിംഗ് കൂടി പുരോഗതി വിലയിരുത്തിയിട്ടുണ്ടെന്നം കമ്മിറ്റിയിൽ അഭിപ്രായപ്പെട്ടു. ശ്രീ. രത്നരാജ് , ഓവർസിയർ, ടി ജീവനക്കാരന് ചുമതല നൽകിയിരിക്കുന്ന വാർഡുകളിലെ വ്യക്തിഗത ആനുകൂല്യങ്ങൾ തീർപ്പ് കൽപ്പിക്കുന്നതിന് യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ലായെന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ ഉത്തമ ബോധ്യം വരുകയും ടിയാന് ശാരീരിക അസ്വസ്ഥതകൾ ഉള്ളതിനാൽ മിക്ക ദിവസവും ആഫീസിൽ ഡ്യൂട്ടിക്ക് ഹാജരാകാത്ത സാഹചര്യമാണുള്ളത്. ശ്രീ. രത്നരാജ് , ഓവർസിയർ ശാരീരിക അസ്വസ്ഥതകളാൽ ലീവ് എടുത്തതിനെ തുടർന്ന് കുടിശ്ശികയായി കിടക്കുന്ന വ്യക്തിഗത ആനുകൂല്യങ്ങളുടെ വർക്കുകളും, മറ്റ് ജോലികളും ചെയ്ത് തീർക്കുന്നതിന് വെള്ളനാട് ജോയിന്റ് ബി.ഡി.ഒ –യുടെ നിർദ്ദേശാനുസാരണം തൊളിക്കോട്, കണ്ണങ്കര വയലരികത്ത് വീട്ടിൽ ശ്രീ. മുഹമ്മദ് അഫ്സൽ . എ- യെ ദിവസവേതനടിസ്ഥാനത്തിൽ തൊഴിലുറപ്പ് സെക്ഷനിൽ ഓവർസീയറായി നിയമിക്കുന്നതിന് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
22/06/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//