22/06/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (8) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020 -21 വര്‍ഷം എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി ഏറ്റെടുത്ത് 20/05/2020 തീയതി തുറന്ന് പരിശോധിച്ച പ്രവൃത്തികള്‍ പഞ്ചായത്ത് കമ്മറ്റി ചര്‍ച്ച ചെയ്തു. കഴിഞ്ഞ സാമ്പത്തിക വര്‍ഷങ്ങളില്‍ ഗ്രാമ പഞ്ചായത്തിലെ പ്രവൃത്തികള്‍ ഏറ്റെടുത്തിട്ട് പൂര്‍ത്തീകരിക്കാതെ പദ്ധതി തുക നഷ്ടമാകുന്നതിന് കാരണമായ കരാറുകാര്‍ ടി ടെണ്ടറില്‍ കുറഞ്ഞ തുക ക്വാട്ട് ചെയ്തിട്ടുണ്ട് എങ്കില്‍ ടി കരാറുകാരുടെ ടെണ്ടര്‍ അംഗീകരിച്ച് നല്‍കണ്ട എന്നും ടി പ്രവൃത്തികള്‍ റീ ടെണ്ടര്‍ ചെയ്യാനും റീ ടെണ്ടര്‍ ചെയ്യുമ്പോള്‍ ടെണ്ടര്‍ ഫോം നല്‍കണ്ട എന്നും ഭരണസമിതിയുടെ 27/05/2020 ലെ II(3) നമ്പര്‍ തീരുമാന പ്രകാരം തീരുമാനമെടുത്തിരുന്നു.എന്നാല്‍ ടി തീരുമാനത്തിനെതിരെ രണ്ട് കരാറുകാര്‍ ബഹു. ഹൈക്കോടതിയില്‍ കേസ് സമര്‍പ്പിച്ചിരുന്നു. ആയതില്‍ പഞ്ചായത്തിന്റെ ഭാഗം ബഹു. ഹൈക്കോടതിയില്‍ അവതരിപ്പിക്കുന്നതിനു നിലവില്‍ ഗ്രാമ പഞ്ചായത്തിന്റെ കേസുകള്‍ ബഹു. ഹൈക്കോടതിയില്‍ കൈകാര്യം ചെയ്യുന്ന അഭിഭാഷകനെ ചുമതലപ്പെടുത്തുന്നതിനും ആയതിനുള്ള ഫീസ് തനത് ഫണ്ടില്‍ നിന്നും നല്‍കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
22/06/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//