Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

22/06/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (5) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2019-20 വര്‍ഷം ഗ്രാമ പഞ്ചായത്തും വെള്ളനാട് ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി ഏറ്റെടുത്തിരുന്ന കീഴ്പാലൂര്‍ നടപ്പാലം എന്ന പ്രോജക്റ്റിന്റെ നിര്‍വഹണത്തിനു ഗ്രാമ പഞ്ചായത്ത് 1000000/- രൂപ വകയിരുത്തിയിരുന്നു . എന്നാല്‍ ടി പ്രോജക്ടിന്റെ നിര്‍മ്മാണം നാളിതുവരെ പൂര്‍ത്തിയായിട്ടില്ല. ടി നടപ്പാലം നിര്‍മ്മിക്കേണ്ടത് ടി പ്രദേശത്തിന്റെ വികസനത്തിന് അത്യന്താപേഷിതമാണ് എന്ന് കമ്മറ്റി വിലയിരുത്തി. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് ടി പ്രോജക്റ്റ് സ്പില്‍ ഓവര്‍ ആയി ഏറ്റെടുക്കണം എങ്കില്‍ ഗ്രാമ പഞ്ചായത്ത് വിഹിതം നല്‍കിയാല്‍ മാത്രമേ കഴിയൂ എന്ന് ബ്ലോക്ക് മെമ്പര്‍ അറിയിച്ചിരിക്കുന്നു. 2019- 20 സാമ്പത്തിക വര്‍ഷം വികസനഫണ്ട് ( ധനകാര്യ കമ്മിഷന്‍ ഗ്രാന്റ്) ആണ് ടി പ്രൊജക്റ്റിനു വേണ്ടി വകയിരുത്തിയിരുന്നത് . എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ടി പ്രോജക്റ്റ് ടി ഫണ്ട് ഉപയോഗിച്ച് സ്പില്‍ ഓവര്‍ ആയി ഏറ്റെടുക്കാന്‍ കഴിയാത്ത സാഹചര്യമാണ്. ആകയാല്‍ സ്പില്‍ ഓവര്‍ പ്രോജക്റ്റുകള്‍ ഏറ്റെടുക്കാന്‍ ഗവ. ഉത്തരവ് വരുന്ന മുറയ്ക്ക് വികസനഫണ്ട് ( ധനകാര്യ കമ്മിഷന്‍ ഗ്രാന്റ്) മാറ്റി മെയിന്റനന്‍സ് ഫണ്ട് റോഡ്‌ വിഹിതം ഉള്‍പ്പെടുത്തി ടി പ്രോജക്റ്റ് സ്പില്‍ ഓവര്‍ ആയി ഏറ്റെടുക്കാന്‍ തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//