Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/07/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (28) നമ്പര്‍ തീരുമാനം

തീരുമാനം:

18/06/2020 തീയതിയിലെ ബഹു സര്‍ക്കാരിന്റെ സ .ഉ (സാധാ)നം 420/2020 നി .വ പ്രകാരം എം പാനല്‍ ചെയ്തിട്ടുള്ള കമ്പനികളില്‍ ഒന്നായ സാംസംഗ് കമ്പനിയെ അംഗന്‍ വാടികള്‍ക്ക് ടെലിവിഷന്‍ വിതരണം ചെയ്യുന്നതിന് ചുമതലപ്പെടുത്തി തീരുമാനിക്കണമെന്ന അരുവിക്കര നിയോജക മണ്ഡലം എം എല്‍ എ ശ്രീ ശബരീനാഥന്‍ അവര്‍കളുടെ 12/08/2020 തീയതിയിലെ AVK/P/136/20 നമ്പര്‍ കത്ത് കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്തു. മേല്‍ ഉത്തരവ് പ്രകാരം കെ എസ് എഫ് ഇ യും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളും വിദ്യാഭ്യാസ വകുപ്പും സഹകരിച്ച് നടപ്പിലാക്കുന്ന വിദ്യാ സഹായി എന്ന ഓണ്‍ലൈന്‍ / ടി വി പഠന പദ്ധതിയില്‍ 25 % തുക തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ സ്വന്തം നിലയ്ക്കോ സ്പോന്‍സര്‍ഷിപ്‌ വഴിയോ വകയിരുത്തേണ്ടതും ബാക്കി 75 % തുക കെ എസ് എഫ് ഇ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറി നല്‍കുമെന്നും വ്യവസ്ഥ ചെയ്തിട്ടുള്ളതായി കമ്മറ്റി വിലയിരുത്തി ടി വി സെറ്റിന്റെ വില, ബ്രാന്‍ഡ് കോണ്‍ഫിഗറേഷന്‍ എ എം സി മുതലായവയുമായി ബന്ധപ്പെട്ട് കെ എസ് എഫ് ഇ തയ്യാറാക്കുന്ന പാനലില്‍ നിന്നും ഡീലറെ തെരഞ്ഞെടുക്കാവുന്നതാണ്‌ എന്നും 25 % തുകയ്ക്ക് എം എല്‍ എ മാരുടെ വികസന ഫണ്ട് ഉപയോഗിക്കാവുന്നതാണ് എന്നും വ്യകതമാക്കിയിരിക്കുന്നു. 06/08/2020 തീയതിയിലെ ഡി 1 1872/20 നമ്പര്‍ കത്ത് പ്രകാരം ആര്യനാട് ഗ്രാമ പഞ്ചായത്തിലെ 28 അംഗന്‍ വാടികള്‍ക്ക് ഒരു ടെലിവിഷന് 3490/- രൂപ ക്രമത്തില്‍ അരുവിക്കര നിയോജക മണ്ഡലം എം എല്‍ എയുടെ പ്രത്യേക വികസന നിധിയില്‍ നിന്നും അനുവദിച്ചിട്ടുള്ളതായും ആയത് മായി ബന്ധപ്പെട്ട് അംഗന്‍ വാടികളുടെ വിവരങ്ങളും ടെലിവിഷന്‍ വില സംബന്ധിച്ച സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളില്‍ നിന്നുള്ള ഇന്‍വോയിസ് സഹിതം സമര്‍പ്പിക്കണമെന്നും ബഹു ജില്ലാ കലക്ടര്‍ അറിയിച്ചിട്ടുണ്ട്. മേല്‍ വസ്തുതകള്‍ പരിഗണിച്ച്കൊവിഡ് 19 രോഗ വ്യാപന പശ്ചാതാലത്തില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനം സുഗമാമാക്കുന്ന്തിന്റെ ഭാഗമായി പൊതു ഇടങ്ങളില്‍ ടെലിവിഷന്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതിലെക്കായി ആര്യനാട് ഗ്രാമ പഞ്ചായത്തിലെ ചുവടെ പറയുന്ന 28 അംഗന്‍ വാടികളില്‍ ടെലിവിഷന്‍ വിതരണം ചെയ്യുന്നതിന് 28/07/2020 തീയതിയിലെ SAMSUNG/GOVT/KSFE/23020 നമ്പരായി സമര്‍പ്പിച്ചിട്ടുള്ള 13490/- രൂപയുടെ ഇന്‍വോയ്സ് അമ്ഗീകരിച്ചും ആയത് പ്രകാരം ടി ഡീലറുമായി നിയമാനുസൃത കരാറില്‍ ഏര്‍പ്പെട്ടു സപ്ലൈ ഓര്‍ഡര്‍ നല്‍കുന്നതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ടി ഇന്വോയ്സ് പ്രകാരം ഫണ്ട് അനുവദിച്ച് നല്‍കുന്നതിന് ബഹു ജില്ലാ കലക്ടറോട് അഭ്യര്‍ത്ഥിച്ചും തീരുമാനിച്ചു. ക്രമ നമ്പര്‍ അംഗന്‍ വാടി നമ്പര്‍ അംഗന്‍ വാടിയുടെ പേര് 1 1 ഇടവംകോണം 2 2 കീഴ്പാലൂര്‍ 3 3 ഒന്നാം പാലം 4 4 പാറമുക്ക് 5 5 മലയന്‍തേരി 6 6 ബൌണ്ടര്‍മുക്ക് 7 7 തേവിയാര്കുന്ന് 8 8 പുറുത്തിപ്പാറ 9 9 പറണ്ടോട് 10 10 ഈഞ്ചപ്പുരി 11 11 ചെറുമഞ്ചല്‍ 12 12 വള്ളിമംഗലം 13 13 കൊക്കൊട്ടെല 14 14 പാലൈക്കോണം 15 15 ഇരിഞ്ചല്‍ 16 21 കാനക്കുഴി 17 16 കണിയാകുഴി 18 18 നടുവിള 19 22 പഴയതെരുവ് 20 24 കടുക്കോട് 21 25 ആര്യനാട് ടൌണ്‍ 22 26 കിടങ്ങ് മുക്ക് 23 27 ഹൗസിംഗ് ബോര്‍ഡ്‌ 24 28 മാങ്ങോട് 25 29 ചെരപ്പള്ളി 26 30 വലിയകലുംഗ് 27 32 തട്ടാന്‍ വിളാകം 28 33 മീനാങ്കല്‍

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//