Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/07/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (27) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 2018-19 വര്‍ഷം അസിസ്റ്റന്റ് സെക്രട്ടറി നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള പട്ടിക ജാതികാര്‍ക്ക് വാട്ടര്‍ ടാങ്ക് എന്ന പദ്ധതി ടി വര്‍ഷം ഗ്രാമസഭ ലിസ്റ്റ് പ്രകാരം പഞ്ചായത്ത് കമ്മറ്റി അംഗീകരിച്ച ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് രേഖാമൂലം അറിയിപ്പ് നല്‍കിയിട്ടും വളരെ കുറച്ച്പേര്‍ മാത്രമാണ് ഗുണഭോക്തൃ വിഹിതം ഒടുക്കി ആനുകൂല്യം കൈപ്പറ്റുന്നതിനു തയാറായിട്ടുള്ളത്‌. എന്നാല്‍ ഗ്രാമസഭ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത പട്ടിക ജാതി വിഭാഗത്തില്‍ ഉള്‍പ്പെട്ട പല വ്യക്തികളും ടി ആനുകൂല്യത്തിനായി ഗ്രാമ പഞ്ചായത്തില്‍ അപേക്ഷിച്ചതനുസരിച്ച് പഞ്ചായത്ത് ഭരണസമിതിയുടെ 01/03/2019 തീയതിയിലെ I (28) നമ്പര്‍ തീരുമാന പ്രകാരം ടി വ്യക്തികള്‍ക്ക് അനുസരിച്ച് ആനുകൂല്യം നല്‍കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചിരുന്നു. വരുന്ന ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള ഗ്രാമസഭയില്‍ ഇവരുടെ പേര് ഉള്‍പ്പെടുത്തി സാധൂകരിച്ച് ആനുകൂല്യം ലഭ്യമാക്കുന്നതിനായിരുന്നു ടി തീരുമാനം കൈകൊണ്ടത്. എന്നാല്‍ നിലവില്‍ കൊവിഡ് 19 മഹാവ്യാധി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഗ്രാമസഭ കൂടി വ്യക്തിഗത ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാനുള്ള സാഹചര്യം ഇല്ലാത്തതിനാല്‍ പരസ്യം നല്‍കി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാനുള്ള ബഹു സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം ആര്യനാട് ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ 01/03/2019 തീയതിയിലെ I (28) നമ്പര്‍ തീരുമാന പ്രകാരം പട്ടിക ജാതികാര്‍ക്ക് വാട്ടര്‍ ടാങ്ക് എന്ന പദ്ധതിയ്ക്കായി തെരെഞ്ഞുടുത്ത ഗുണഭോക്താക്കള്‍ക്കും ടി ആനുകൂല്യത്തിനായി ഇനിയും ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ ലഭ്യമാകുന്ന അപേക്ഷകള്‍ പ്രകാരം ഗുണഭോക്തൃ വിഹിതം അടയ്ക്കുന്ന മുറയ്ക്ക് ടി പ്രോജക്റ്റ് സ്പില്‍ ഓവര്‍ ആയി ഏറ്റെടുത്ത് ആനുകൂല്യം ലഭ്യമാക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//