Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

14/02/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (13) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2024/25 വാർഷിക പദ്ധതിയിൽ സെക്രട്ടറി നിർവ്വഹണ ഉദ്യോഗസ്ഥനായ പ്രോജക്ട് നമ്പർ 379/2025 ഹാപ്പിനെസ്സ് പാർക്കിന് മാനവീയം വീഥി അടിസ്ഥാന സൌകര്യമൊരുക്കൽ, പ്രോജക്ട് നമ്പർ 150/25 ഗ്രാമപഞ്ചായത്തിലേയ്ക്ക് ഫർണിച്ചർ വാങ്ങൽ എന്നീ പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കേണ്ട ആവശ്യം കമ്മിറ്റി വിശദമായി ചർച്ച ചെയ്തു. പുതിയ പഞ്ചായത്ത് ഓഫീസ് മന്ദിര നിർമ്മാണവുമായി ബന്ധപ്പെട്ട ഇന്റീരിയർ വർക്കുകൾ വളരെ മെച്ചപ്പെട്ട രീതിയിൽ പാപ്പനംകോട് SIDCO വുഡ് ഇൻഡസ്ട്രീസ് എന്ന സ്ഥാപനം പൂർത്തീകരിച്ചതും കമ്മിറ്റി വിശദമായി ചർച്ച ചെയ്തു. ടി സാഹചര്യത്തിൽ ടി പദ്ധതികളുടെ നിർവ്വഹണ രീതി മാറ്റുന്നതിനും ആര്യനാട് ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ച് പ്രവൃത്തിയുടെ കാര്യത്തിൽ വിശ്വാസ്യതയുള്ള അക്രഡിറ്റഡ് ഏജൻസിയായ SIDCO വുഡ് ഇൻഡസ്ട്രീസ് പാപ്പനംകോട് എന്ന സ്ഥാപനത്തെ ടി പദ്ധതികളുടെ നിർവ്വഹണ ഏഡൻസിയായി നിശ്ചയിക്കുന്നതിനും അടുത്ത പദ്ധതി റിവിഷനിൽ പദ്ധതികളുടെ നിർവ്വഹണ രീതി മാറ്റുന്നതിന ും അപ്രകാരം മാറ്റുന്ന മുറയ്ക്ക് SIDCO യിൽ നിന്നും പ്രഫോർമ ഇൻവോയ്സ് വാങ്ങി ആയത് പഞ്ചായത്ത് കമമിറ്റിയുടെ അംഗീകാരം വാങ്ങി പദ്ധതി നിർവ്വഹണം പൂർത്തിയാക്കുന്നതിന് നിർവ്വഹണ ഉദ്യോഗസ്ഥനായ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//