Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

11/09/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തിലെ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ കോവിഡ് 19 മഹാവ്യാഥി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ 2020-21 വര്‍ഷം എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള ടെണ്ടര്‍ ചെയ്യേണ്ട എല്ലാ പ്രവൃത്തികളും ഇ ടെണ്ടര്‍ ചെയ്യുന്നതിന് ഭരണസമിതിയുടെ 11/08/2020 തീയതിയിലെ III(1) നമ്പര്‍ തീരുമാന പ്രകാരം അനുവാദം നല്‍കി തീരുമാനിച്ചിരുന്നു. എന്നാല്‍ ആയത് ടെണ്ടര്‍ ചെയ്ത് കരാര്‍ വെച്ച് പദ്ധതി നിര്‍വഹണം ആരംഭിക്കുന്നതിനു വളരെയധികം കാല താമസം ഉണ്ടാക്കുന്നു എന്നും ഭരണ സമിതിയുടെ കാലാവധി അവസാനിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇങ്ങനെ എല്ലാ പ്രവൃത്തികളും ഇ ടെണ്ടര്‍ ചെയ്യുന്നത് ഈ ഭരണ സമിതിയുടെ കാലത്ത് 2020 -21 വര്‍ഷം ഏറ്റെടുത്ത ഒരു പ്രവൃത്തിയുടെയും നിര്‍വഹണം ആരംഭിക്കാന്‍ കഴിയില്ല എന്നും യോഗം വിലയിരുത്തി. ആകയാല്‍ ടെണ്ടര്‍ ചെയ്യേണ്ട പ്രവൃത്തികളില്‍ 500000/- രൂപയില്‍ താഴെ അടങ്കല്‍ തുകയായി ഏറ്റെടുത്തിട്ടുള്ള പ്രവൃത്തികള്‍ മാന്വല്‍ ടെണ്ടര്‍ ചെയ്യുന്നതിനും 500000/- രൂപയയ്ക്ക് മുകളില്‍ അടങ്കല്‍ തുകയായി ഏറ്റെടുത്തിട്ടുള്ള എല്ലാ പ്രവൃത്തികളും റീ ടെണ്ടര്‍ ചെയ്യുന്നതിനും എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//